നന്നായി ഉറങ്ങാന്‍ ആളെ ആവശ്യമുണ്ട്; 1 ലക്ഷം ശമ്പളം

0
372

ഇമ്മാതിരി ഒരു ജോബ് ഓഫര്‍ പലരുടെയും സ്വപ്‌നമായിരിക്കും. ഒരു ഇന്ത്യന്‍ സ്റ്റാര്‍ട്ട്അപ്പ് കമ്പനിയാണ് ഇത്തരമൊരു ഇന്റേണ്‍ഷിപ്പ് അവസരം മുന്നോട്ട് വെയ്ക്കുന്നത്. ഈ ജോലിയില്‍ നിങ്ങള്‍ ചെയ്യേണ്ടത് കൃത്യമായി ഉറങ്ങുക മാത്രമാണ്. വേക്ക്ഫിറ്റ് എന്ന സ്ലീപ് സൊലൂഷന്‍സ് സ്റ്റാര്‍ട്ട്അപ്പാണ് 2020 സ്ലീപ് ഇന്റേര്‍ഷിപ്പിന് ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചിരിക്കുന്നത്.

അവരുടെ വെബ്‌സൈറ്റില്‍ അപേക്ഷ ക്ഷണിച്ച് കുറിപ്പും നല്‍കിയിട്ടുണ്ട്. വെബ്‌സൈറ്റില്‍ തന്നെ നേരിട്ട് അപേക്ഷിക്കാം. അവസരം കിട്ടിയാല്‍ അതിവേഗം ഉറങ്ങാന്‍ ശേഷിയുള്ള, ഉറക്കത്തോട് അഭിനിവേശമുള്ള വ്യക്തികളാണ് ഈ തസ്തികയ്ക്ക് അനുയോജ്യമായവരെന്ന് കമ്പനി പറയുന്നു.

ഈ സ്വപ്ന ജോലിക്ക് പൈജാമയാണ് യൂണിഫോമായി ആവശ്യമുള്ളത്. ഓരോ രാത്രിയും ഒന്‍പത് മണിക്കൂര്‍, ആഴ്ചയില്‍ 7 ദിവസം എന്ന കണക്കില്‍ 100 ദിവസത്തേക്ക് ഉറങ്ങാന്‍ ഒരു ലക്ഷം രൂപ സ്റ്റൈപ്പെന്‍ഡ് ലഭിക്കും. ഉറക്കത്തെ ജീവിതത്തിലെ സുപ്രധാന വിഷയമാക്കി മാറ്റാന്‍ രാജ്യത്തെ ഏറ്റവും നല്ല ഉറക്കക്കാരെയാണ് തേടുന്നതെന്ന് വേക്ക്ഫിറ്റ് ഡയറക്ടര്‍ ചൈതന്യ രാമലിംഗഗൗഡ പറഞ്ഞു.

ഇന്റേണുകളാത്തി എത്തുന്നവരുടെ ഉറക്കരീതികള്‍ നിരീക്ഷിച്ച് കൗണ്‍സിലിംഗ് സെഷനുകളും, സ്ലീപ് ട്രാക്കറും നല്‍കും. വേക്ക്ഫിറ്റ് കമ്പനിയുടെ മാട്രസുകളില്‍ ഉറങ്ങുന്നതിന് മുന്‍പും പിന്‍പുമുള്ള അനുഭവം മനസ്സിലാക്കാനാണ് ഇത്.