തുന്നല്‍ ടീച്ചറെന്താ ടീച്ചറല്ലേ ; ശൈലജ ടീച്ചര്‍ സത്യത്തില്‍ ടീച്ചറല്ലേ ?

    0
    397

    കേരളത്തിന്റെ സ്വന്തം ആരോഗ്യമന്ത്രി ശൈലജ ടീച്ചറെ മലയാളികള്‍ക്ക് നന്നായി പിടിച്ചു. വെറുമൊരു മന്ത്രിയായി ബന്ധു നിയമനം നടത്തി സ്വന്തം കാര്യം നോക്കുന്ന ഒരു’ ടീച്ചറല്ല’ ശൈലജ ടീച്ചറെന്ന് ചിലര്‍ പറയുന്നു. ഏതായാലും ‘ നിപ്പ’യും കൊറോണയും ഒക്കെയായി പ്രശ്‌നങ്ങളില്‍ മന്ത്രി കസേരയില്‍ കയറിയ ശേഷം ശൈലജ ടീച്ചര്‍ തിരക്കിലാണ്. ആരോഗ്യ വകുപ്പിനെ ഹീറോയായി നയിക്കുന്നുവെന്നു പറഞ്ഞാലും തെറ്റില്ല. അങ്ങ് ബിബിസി ചാനലില്‍ പോലും മന്ത്രി തിളങ്ങി.

    ചെറിയൊരു നാവു പിഴ ഒഴിച്ചാല്‍ എല്ലാം ശുഭം. കേന്ദ്രഭരണ പ്രദേശമായ മാഹിയെന്നതിന് ഗോവയെന്ന് പറഞ്ഞു. ഇതിനെ വിമര്‍ശിച്ച് നിരവധി ട്രോളും വന്നു. നോക്കി വായിച്ചാല്‍ ഇങ്ങനെയിരിക്കും, തുന്നല്‍ ടീച്ചറായിരുന്നല്ലേ എന്നിങ്ങനെയൊക്കെയായിരുന്നു കമന്റ്. എന്നാല്‍ ഹൈസ്‌കൂള്‍ സയന്‍സ് അധ്യാപികയായിരുന്ന ശൈലജ ടീച്ചര്‍ അതിന് നല്‍കിയ മറുപടി ഇതാണ് ‘ തുന്നല്‍ ടീച്ചറെന്താ ടീച്ചറല്ലേയെന്ന്.

    ഈ വാക്കുകളാണ് അധ്യാപികയായ മന്ത്രിയുടെ കരുത്ത്. ഏതായാലും കോവിഡ് കേസുകള്‍ കേരളത്തില്‍ കൂടുന്നതിനിടെ കൂടുതല്‍ പ്രതിസന്ധികളാണ് മന്ത്രിയ്ക്കു മുന്നിലുള്ളത്.. ഈ വനിതാ നേതാവിന്റെ കരുത്ത് കേരള ജനതയെ കാക്കുമോ എന്ന് കാത്തിരുന്ന് കാണാം.