ഒരു വെറൈറ്റി പിടിച്ചതാ; യുവാവിന്റെ ലിംഗത്തില്‍ ആറ് വന്‍പയറുകള്‍ കുടുങ്ങി; ഓപ്പറേഷന്‍ ചെയ്ത ഡോക്ടര്‍മാര്‍ ഞെട്ടി

Sex experiments goes crazy!

0
75

പതിവ് വഴികള്‍ വിട്ട് ലൈംഗിക പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രമിക്കുന്ന ആളുകളുണ്ട്. യുവാക്കള്‍ നടത്തുന്ന ഇത്തരം ശ്രമങ്ങള്‍ ചിലപ്പോള്‍ അബദ്ധങ്ങളില്‍ ചെന്ന് കലാശിക്കും. ലൈംഗിക സുഖത്തിനായി ലിംഗത്തിനകത്ത് വന്‍പയര്‍ കടത്തിവിട്ട വാര്‍ത്തയാണ് ഒടുവിലായി ഡോക്ടര്‍മാരെ ഞെട്ടിച്ചത്.

അമേരിക്കയിലെ മിഷിഗണിലാണ് 30-കാരന്‍ മൂത്രദ്വാരത്തിലൂടെ ആറ് വന്‍പയറുകള്‍ കടത്തിവിട്ടത്. സഖ്‌ലനം നടക്കുമ്പോള്‍ ഇതോടൊപ്പം പുറത്തേക്ക് വരുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും സംഗതി വിജയിച്ചില്ല. ഇതോടെ പയറുകള്‍ കുത്തിപ്പുറത്തെടുക്കാന്‍ നോക്കിയെങ്കിലും ഇത് കുരുങ്ങിയെന്ന് മനസ്സിലാക്കിയതോടെ ഇയാള്‍ ഡോക്ടര്‍മാര്‍ക്ക് മുന്നിലെത്തി.

മൂത്രമൊഴിക്കാന്‍ ബുദ്ധിമുട്ടെന്നായിരുന്നു ആദ്യം പറഞ്ഞതെങ്കിലും പിന്നീട് യുവാവ് സത്യങ്ങള്‍ വിവരിച്ചു. ലൈംഗിക സുഖത്തിനായി പയറുകള്‍ കടത്തിവിട്ടെന്ന് ഇയാള്‍ വെളിപ്പെടുത്തി. ഒടുവില്‍ ഓപ്പറേഷന്‍ നടത്തിയാണ് പയറുകള്‍ രോഗിയില്‍ നിന്നും പുറത്തെടുത്തത്.

ലൈംഗിക പീഡനങ്ങളിലും, മാനസിക പ്രശ്‌നങ്ങളിലും കാണുന്ന ഈ പരിപാടി ഇപ്പോള്‍ വെറൈറ്റിക്കായി യുവാക്കള്‍ പയറ്റുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. തുറന്ന സര്‍ജറി ആവശ്യമായി വരുന്നതിനാല്‍ ഇത്തരം വെറൈറ്റി പിടിക്കാന്‍ നില്‍ക്കരുതെന്ന് ഡോക്ടര്‍മാര്‍ ഓര്‍മ്മിപ്പിക്കുന്നു.