സെക്സ് ടോയ്സ്, ച്ഛേ ഇതൊക്കെ ആരെങ്കിലും വാങ്ങുന്ന സംഗതിയാണോ എന്ന ചോദ്യം ഉന്നയിക്കാന്‍ വരട്ടെ. രഹസ്യമായിട്ടെങ്കിലും ലൈംഗികത ആസ്വദിക്കാന്‍ സെക്സ് ടോയ്സ് വാങ്ങുന്നവരുടെ എണ്ണമേറി വരികയാണ്. ടെക്നോളജി പുരോഗമിച്ചതോടെ സെക്സ് ടോയ്സിന്റെ രൂപവും ഭാവവും മാറിക്കഴിഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴി നമ്മള് പറയുന്നതും, ചിന്തിക്കുന്നതുമായി മനസ്സിലാക്കി പ്രവര്‍ത്തിക്കുന്ന ടോയ്സ് വരെ രംഗത്തെത്തിക്കഴിഞ്ഞു.
എന്നാല്‍ ഇത്തരം സെക്സ് ടോയ്സ് എത്രത്തോളം സുരക്ഷിതമാണ്? ചര്‍ച്ചകളും സംശയങ്ങളും രൂക്ഷമാണ്. വൈബ്രേറ്റര്‍ വാങ്ങിയ ഒരു യുവതിക്ക് കിട്ടിയ പണി കേട്ടാല്‍ ഇത് വാങ്ങും മുന്‍പ് നിങ്ങളും രണ്ട് വട്ടം ചിന്തിക്കും. പുതുതായി വാങ്ങിയ വൈബ്രേറ്ററിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് സീലിംഗില്‍ ചെന്നിടിക്കുകയും, ഇവരുടെ വസ്ത്രം കരിക്കുകയും ചെയ്തെന്നാണ് പരാതി.
ഓണ്‍ലൈന്‍ റീട്ടെയിലര്‍ ലവ്ഹണി.കോ.യുകെ എന്ന സൈറ്റില്‍ നിന്നുമാണ് ഓഫറില്‍ ഇവര്‍ വൈബ്രേറ്റര്‍ വാങ്ങിയത്. ഇത് ഉപയോഗിക്കാനായി എടുത്തപ്പോഴാണ് ബാറ്ററി പാക്ക് ശക്തമായി പൊട്ടിത്തറിച്ചത്. ഭാഗ്യത്തിനാണ് താന്‍ ഇത് ഉപയോഗിക്കുന്നതിന് മുന്‍പ് പൊട്ടിത്തെറിച്ചതെന്ന് 25-കാരി കാസി എസ്പ്ലിന് പറയുന്നു. മുഖത്തിന് സമീപം പിടിച്ചിരുന്ന ടോയില്‍ നിന്നും കണ്ണിന് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടത് ഭാഗ്യമെന്ന് കാസി വ്യക്തമാക്കി.
മുന്‍പ് പല സെക്സ് ടോയ്സും ഉപയോഗിച്ചിട്ടുണ്ടെങ്കിലും ഈ സംഭവത്തോടെ തുടര്‍ന്ന് ഇവ ഉപയോഗിക്കാനുള്ള ധൈര്യമില്ലെന്നാണ് കാസിയുടെ വാക്കുകള്‍.