സെക്‌സ് ടോയ് നിര്‍മ്മാണം നിര്‍ത്തി; കൊവിഡ് കാലത്ത് മെഡിക്കല്‍ ജീവനക്കാര്‍ക്ക് ‘ഒരു കൈസഹായവുമായി’ ഈ കമ്പനി

From sex toys to corona help

0
461

കൊറോണാവൈറസും, ലോക്ക്ഡൗണും മൂലം ലോകത്ത് സെക്‌സ് ടോയ്‌സിന് ആവശ്യക്കാര്‍ ഏറുകയാണ്. പല കമ്പനികളും അടച്ചിട്ടിരിക്കുന്നതിനാല്‍ ആവശ്യത്തിന് ടോയ്‌സ് നിര്‍മ്മിക്കാന്‍ കഴിയാത്ത അവസ്ഥ. എന്നാല്‍ കൊവിഡ്-19 പോരാട്ടത്തിവുള്ള മെഡിക്കല്‍ ജീവനക്കാര്‍ പിന്തുണയുമായാണ് ഒരു സെക്‌സ് ടോയ് കമ്പനി ഈ ഘട്ടത്തില്‍ പ്രവര്‍ത്തിക്കുന്നത്.

യുകെയിലെ സിഎംജി ലെഷര്‍ ഡോക്‌സി വാന്‍ഡ് വൈബ്രേറ്ററിന്റെ പേരില്‍ പ്രശസ്തമാണ്. എന്നാല്‍ കൊറോണ കാലത്ത് ആശുപത്രിയിലും മറ്റും ജോലി ചെയ്യുന്ന മെഡിക്കല്‍ ജീവനക്കാര്‍ക്ക് ‘ഇയര്‍ സേവറുകള്‍’ നിര്‍മ്മിച്ച് നല്‍കുകയാണ് ഇവര്‍. തലയുടെ പിന്നില്‍ കെട്ടിവെയ്ക്കുന്നതിനാല്‍ മാസ്‌ക് വെയ്ക്കുന്നത് മൂലം ചെവി വേദനിക്കുന്നത് ഒഴിവാക്കാമെന്നതാണ് ഗുണം.

മഹാമാരി ഇത്രയേറെ വളര്‍ന്നപ്പോള്‍ ഈ ഘട്ടത്തില്‍ തങ്ങള്‍ക്ക് എങ്ങിനെ സഹായിക്കാമെന്ന ചിന്തയില്‍ നിന്നാണ് ഇയര്‍ സേവറുകള്‍ കണ്ടെത്തിയത്. 3ഡി പ്രിന്റര്‍ ഉപയോഗിച്ച് പ്രതിദിനം 100 എണ്ണമാണ് കമ്പനി തയ്യാറാക്കുന്നത്. സമ്മര്‍ദത്തിലുള്ള മെഡിക്കല്‍ ജീവനക്കാര്‍ക്ക് സെക്‌സ് ടോയ്‌സ് നല്‍കാന്‍ തയ്യാറാകാത്തത് എന്തെന്ന ചോദ്യം ഉയരുന്നതിന് സ്ഥാപകന്‍ വില്ല്യം ഗാര്‍ലാന്‍ഡ് നല്‍കുന്ന ഉത്തരം ഇപ്രകാരമാണ്- അത്തരമൊരു ദാനം ചെയ്യല്‍ ചീപ്പായി പോകും.

300% വില്‍പ്പന വളര്‍ച്ചയാണ് ലോക്ക്ഡൗണിന്റെ രണ്ട് മാസം കൊണ്ട് കമ്പനി നേടിയിട്ടുള്ളത്. എന്നാല്‍ ആവശ്യത്തിന് അനുസരിച്ച് നിര്‍മ്മിക്കാന്‍ കഴിയുന്നില്ലെന്ന് ഗാര്‍ലാന്‍ഡ് കൂട്ടിച്ചേര്‍ത്തു.