സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ വലുതും ചെറുതുമായി പെരുകി വരികയാണ്. പൊതുസ്ഥലത്ത് പോലും സുരക്ഷിതമായി നടക്കാന്‍ കഴിയാത്ത അവസ്ഥ. ബസിലോ, തെരുവിലോ വരെ അപമാനങ്ങള്‍. ചോദ്യം ചെയ്യുന്നത് നാണക്കേട് ആകുമെന്ന് ഭയന്ന് നിശബ്ദത പാലിച്ച് അക്രമികള്‍ക്ക് സസുഖം വാഴുന്ന അവസ്ഥയില്‍ നിന്ന് കാലം മുന്നോട്ട് നീങ്ങുകയാണ്.
സ്വയം പ്രതിരോധത്തിന് ചില മാര്‍ഗ്ഗങ്ങള്‍ സ്ത്രീകള്‍ക്ക് സ്വീകരിക്കാം. കൈയില്‍ കൊണ്ടുനടക്കാവുന്ന ഈ ആയുധങ്ങള്‍ ഏത് സ്ഥലത്തും എടുത്ത് ഉപയോഗിക്കാനും സാധിക്കും. പെപ്പര്‍ സ്പ്രേയാണ് ഇതില്‍ ഒരു പ്രതിരോധ മാര്‍ഗ്ഗം. ബാഗിലോ പോക്കറ്റിലോ അനായാസം സൂക്ഷിക്കാമെന്നതിന് പുറമെ അതിക്രമിയുടെ കണ്ണിലേക്ക് അടിച്ച് രക്ഷപ്പെടാം, പോലീസില്‍ വിവരവും നല്‍കാം.
സെല്‍ഫ് വിജിലന്റ് അലാമുകളാണ് മറ്റൊന്ന്. ആരെങ്കിലും ഉപദ്രവിക്കുമ്പോള്‍ രക്ഷപ്പെടാന്‍ മറ്റുള്ളവരുടെ സഹായം ആവശ്യമാകുന്ന ഘട്ടത്തില്‍ കീചെയിന്‍ മാതൃകയിലുള്ള ഈ ചെറിയ ഉപകരണം സഹായിക്കും. ഒന്ന് പ്രസ് ചെയ്താല്‍ വലിയ ശബ്ദം ഉണ്ടാക്കാന്‍ ഈ അലാറം ഉപകരിക്കും.
സെല്‍ഫ് ഡിഫന്‍സ് കത്തികള്‍ കൈയില്‍ കൊണ്ടുനടക്കാവുന്ന മറ്റൊരു ചെറിയ ആയുധമാണ്. സ്വിസ് ആര്‍മിയുടെ വൈവിധ്യമാര്‍ന്ന കത്തിയുടെ വിവിധ മോഡലുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്.
സ്വയം പ്രതിരോധത്തിന് സില്‍വര്‍ കീ കേസുകളാണ് മറ്റൊരു ആയുധം. ഭാരം തീരെ കുറവാണെങ്കിലും എയര്‍ക്രാഫ്റ്റ് അലൂമിനിയം ഉപയോഗിച്ച് നിര്‍മ്മിച്ച ഇവ കീചെയിനില്‍ കിടക്കുകയും സുരക്ഷ ഉറപ്പാക്കാന്‍ പ്രതിരോധത്തിനായി ഉപയോഗിക്കുകയും ചെയ്യാം. ഇതിനെല്ലാം പുറമെ അവശ്യഘട്ടത്തില്‍ സമചിത്തതയോടെ പ്രതിരോധിക്കാന്‍ മനസ്സിനെ ഒരുക്കിവെയ്ക്കുകയും വേണം.