‘മാന്‍’ അഥവാ പുരുഷന് എന്ന് ഓണ്‍ലൈനില്‍ തിരയാനുള്ള സാധ്യത തീരെ കുറവാണ്. അതിന്റെ അര്‍ത്ഥം എല്ലാവര്ക്കും അറിയാമെന്നത് തന്നെ കാരണം. പക്ഷെ പുരുഷന് എന്നതിന്റെ വിശദീകരണം വരെ വിക്കിപീഡിയ നല്‍കുന്നതായി അടുത്തിടെ ഒരു ഓണ്‍ലൈന്‍ അന്വേഷി കണ്ടെത്തി.
ട്വിറ്റര്‍ ഉപയോക്താവായ @അമ്യൂസ്ഡ് ആണ് വിക്കിപീഡിയയുടെ കണ്ടുപിടുത്തം ലോകത്തിന് മുന്നില്‍ പങ്കുവെച്ചത്. ടെര്മിനോളജി, ബയോളജി തുടങ്ങിയവയൊന്നും കുഴപ്പമില്ലെങ്കിലും പുരുഷന് എന്നതിന് ഒരു മലയാളിയുടെ ചിത്രം ഉപയോഗിച്ചെന്നാണ് ഇവരുടെ പരാതി.
പുരുഷന് എന്ന പേജില്‍ നല്കിയ ചിത്രം ഒരു മലയാളി യുവാവിന്റേതാണെന്ന് ട്വിറ്റര്‍ കരുതുന്നു. ഇതേത്തുടര്‍ന്ന് ട്വീറ്റന്‍മാര്‍ നടത്തിയ അന്വേഷണത്തില്‍ ഈ യുവാവിനെയും കണ്ടെടുത്തു. എന്തായാലും മലയാളിയുടെ ചിത്രം പുരുഷന്റെ പേജില്‍ നല്‍കിയത് എല്ലാവര്ക്കും അത്ര സുഖിച്ചിട്ടില്ല!