പുതിയ ഗ്യാലക്സ് എസ്10 ശ്രേണി സാന്‍ഫ്രാന്‍സിസ്കോയില്‍ വെച്ച് നടന്ന ചടങ്ങില്‍ സാംസംഗ് അവതരിപ്പിച്ചു. എന്നാല്‍ ഇത് പതിവ് പരിപാടി മാത്രമായപ്പോള്‍ ലോകത്തെ വിസ്മയിപ്പിച്ച മറ്റൊരു സംഭവം ആ വേദിയില്‍ അരങ്ങേറി. തങ്ങളുടെ മടക്കിവെയ്ക്കാവുന്ന ഫോണാണ് സാംസംഗ് ലോകത്തിന് മുന്നില്‍ സമര്‍പ്പിച്ചത്.

സാംസംഗ് ഫോള്‍ഡ് എന്നാണ് പുതിയ സ്മാര്‍ട്ട്ഫോണ്‍-ടാബ് രൂപത്തിന് പേര്. 7.3 ഇഞ്ച് വലുപ്പമുള്ള ടാബായും, 4.6 ഇഞ്ചിന്റെ ഫോണായും ഈ ഡിവൈസ് ഉപയോഗിക്കാം. നിവര്‍ത്തി ഉപയോഗിക്കുമ്പോള്‍ സാംസംഗിന്റെ സവിശേഷമായ കര്‍വ്ഡ് ഒഎല്‍ഇഡി ഈ വിടവ് നികത്തും. കവറിന് പുറത്തുള്ള സെക്കന്‍ഡറി ഡിസ്പ്ലേ വഴി സ്മാര്‍ട്ട്ഫോണായും ഉപയോഗിക്കാം.
മൂന്ന് ആപ്പുകള്‍ ഒരേ സമയം ഉപയോഗിക്കാനും സാംസംഗ് ഫോള്‍ഡ് അവസരമൊരുക്കുന്നു. പ്രധാന സ്പെസിഫിക്കേഷനുകള്‍ ഇവയാണ്:
7എന്‍എം അടിസ്ഥാനമാക്കിയുള്ള പ്രൊസസര്‍
12ജിബി റാം, 512 ജിബി ഇന്റേണല്‍ സ്റ്റോറേജ്
ആറ് ക്യാമറകള്‍- പിന്നില്‍ മൂന്ന് ക്യാമറകള്‍ 12എംപി, 16എംപി, 12 എംപി
ഫ്രണ്ട് ക്യാമറകള്‍- 10 എംപി, 8 എംപി സെന്‍സര്‍ ക്യാമറകള്‍
കവര്‍ ക്യാമറ- 10 മെഗാ പിക്സല്‍
4380എംഎഎച്ച് ബാറ്ററിയാണ് സാംസംഗ് ഫോള്ഡിനുള്ളത്. രണ്ട് ഡിവൈസുകള്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ഈ ബാറ്ററി മതിയാകുമോയെന്നാണ് സംശയം. ഏപ്രില്‍ 26 മുതല്‍ തെരഞ്ഞെടുക്കപ്പെട്ട വിപണികളില്‍ 1980 ഡോളറിന് (എകദേശം 1.40 ലക്ഷം രൂപ) ഫോള്‍ഡ് ലഭ്യമാകും.