റേസ് 3 പരാജയപ്പെടാന്‍ കാരണം അവിശ്വസനീയമായ അവതരണവും, അമിതമായ ആക്ഷന്‍ രംഗങ്ങളും, കഥയില്ലായ്മയും മൂലമാണ്. ആ തോല്‍വി ഏറ്റുവാങ്ങിയ ശേഷം സല്മാന് ഖാന് വീണ്ടും എത്തുകയാണ് തന്റെ പുതിയ ചിത്രവുമായി. ചരിത്രകഥയാണ് പുതിയ ചിത്രത്തിനായി സല്മാന് തെരഞ്ഞെടുത്തിരിക്കുന്നത്.
ചിത്രത്തിന്റെ ടീസര്‍ സല്മാന് തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വഴി പുറത്തുവിട്ടു. സൂപ്പര്‍താരത്തിന്റെ ആഴത്തിലുള്ള ശബ്ദം ഉപയോഗിച്ച് എന്ത് കൊണ്ടാണ് തന്റെ കഥാപാത്രത്തിന് ഭാരത് എന്ന് പേര് നല്‍കിയതെന്നാണ് ടീസര്‍ പറയുന്നത്.
അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിഷ പട്ടാനി, തബു എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. കൊറിയന്‍ ചിത്രമായ ആന്‍ ഓഡ് ടു മൈ ഫാദറിന്റെ ഔദ്യോഗിക റീമേക്ക് കൂടിയാണ് ഭാരത്. ചിത്രം 2019 ഈദിന് റിലീസ് ചെയ്യും.