ഐശ്വര്യയുടെ മാനേജറെ തീപിടുത്തത്തില്‍ നിന്നും രക്ഷിച്ച ഷാറൂഖിനെ ഹീറോയെന്ന് വിശേഷിപ്പിച്ച് സല്‍മാന്റെ വീഡിയോ

0
289

‘അഗ്നിയിലേക്ക് ചെന്ന് കൈകൊണ്ട് ഒരാളെ രക്ഷിക്കുന്ന ആളാണ് ഹീറോ’, ഇതാണ് സല്‍മാന്‍ ഖാന്‍ ഷാറൂഖ് ഖാനുള്ള തന്റെ അഭിനന്ദനത്തില്‍ പറഞ്ഞ വാക്കുകള്‍. ഐശ്വര്യ റായിയുടെ മാനേജറെ തീപിടുത്തത്തില്‍ നിന്നും ഷാറൂഖ് രക്ഷിച്ചിരുന്നു. അമിതാഭ് ബച്ചന്റെ ദീപാവലി ആഘോഷത്തിനിടെയായിരുന്നു സംഭവം.

ഇതേത്തുടര്‍ന്നാണ് ഷാറൂഖിനെ പ്രശംസിച്ച് സല്‍മാന്‍ ട്വിറ്ററില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. ആഘോഷങ്ങള്‍ക്കിടെ അര്‍ച്ചന സദാനന്ദിന്റെ ലെഹംഗയില്‍ തീപടരുകയായിരുന്നു. മറ്റുള്ളവര്‍ കാഴ്ച കണ്ട് അമ്പരന്ന് നിന്നപ്പോള്‍ ചാടിവീണ ഷാറൂഖ് തീകെടുത്തി. ജാക്കറ്റ് ഉപയോഗിച്ച് തീകെടുത്തുന്നതിന് ഇടെ ഷാറൂഖിനും ചെറിയ പൊള്ളലേറ്റു.

കൈയിലും, കാലിലും പൊള്ളലേറ്റ അര്‍ച്ചനയെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. എന്തായാലും വിഷയത്തില്‍ സ്വന്തം ശരീരം നോക്കാതെ തീകെടുത്താന്‍ ഓടിയെത്തിയ ഷാറൂഖിനെ പ്രശംസിക്കുകയാണ് ആരാധകര്‍. ഇതിനിടെയാണ് ചെന്നൈ എക്‌സ്പ്രസിലെ ഗാനരംഗത്തിന്റെ വീഡിയോ പങ്കുവെച്ച് ഷാറൂഖ് ഹീറോയാണെന്ന് സല്‍മാന്‍ പ്രശംസിച്ചത്.