ബാഹുബലിയുടെ വമ്പന്‍ വിജയത്തിന് ശേഷം പ്രഭാസ് അഭിവനയിക്കുന്ന ബിഗ് ബജറ്റ് ചിത്രം സാഹോയുടെ വിസ്മയിപ്പിക്കുന്ന ടീസര്‍ പുറത്തുവിട്ടു. സുജീത്ത് സംവിധാനം നിര്‍വ്വഹിക്കുന്ന തെലുങ്ക് ചിത്രത്തില്‍ ശ്രദ്ധ കപൂറാണ് നായിക. രണ്ട് വര്‍ഷത്തോളമായി ചിത്രീകരണം നടത്തിയ ശേഷമാണ് സാഹോ റിലീസിന് ഒരുങ്ങുന്നത്.
ചിത്രത്തിന്റെ കഥയെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമായി വെച്ചിരിക്കുകയാണെങ്കിലും ആക്ഷന്‍ ചിത്രമാകുമെന്ന് ടീസര്‍ ഉറപ്പുനല്‍കുന്നു. ത്രില്ലടിപ്പിക്കുന്ന ആക്ഷന്‍ സീനുകള്‍ ഹോളിവുഡ് സ്റ്റൈലില്‍ തന്നെ ചിത്രത്തില്‍ ഇടംപിടിച്ചിരിക്കുന്നു. മാസ്ആക്ഷന് സീനുകള്‍ അബുദാബിയിലാണ് ചിത്രീകരിച്ചത്. ഇതിനായി 90 കോടിയോളം രൂപ നിര്‍മ്മാതാക്കള്‍ പൊടിച്ചു.
300 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം ഒരേസമയം ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളില്‍ ഒരുങ്ങുന്നു. നീല്‍ നിതിന്‍ മുകേഷ്, അരുണ്‍ വിജയ്, ഈവ്ലിന് ശര്‍മ്മ, ജാക്കി ഷ്റോഫ്, ലാല്‍ എന്നിവരും ചിത്രത്തിലുണ്ട്. ആഗസ്റ്റ് 15ന് ചിത്രം തീയേറ്ററുകളിലെത്തും. ടീസറില്‍ ഒരു സീനില്‍ മലയാളത്തില്‍ നിന്നുമുള്ള സംവിധായകന് ലാല്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്തയും മലയാളി പ്രേക്ഷകര്‍ക്ക് പുതിയ അറിവായി.