സാഹോയിലെ ആ ഗാനം എത്തി; പ്രഭാസും, ശ്രദ്ധയും വിദേശ ലൊക്കേഷനില്‍ ആടിപ്പാടുന്ന ‘ഏകാന്ത താരമേ’

0
411

ടീസര്‍ പുറത്തുവന്നതിന് പിന്നാലെ പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ചര്‍ച്ചയായി മാറിയ സാഹോയിലെ ഗാനരംഗം പുറത്തുവിട്ടു. ‘ഏകാന്ത താരമേ’ എന്നുതുടങ്ങുന്ന ഗാനമാണ് ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുന്നത്. പ്രഭാസും, ശ്രദ്ധ കപൂറും ചേര്‍ന്നുള്ള പ്രണയഗാനമാണ് ഇത്.

വിദേശത്തെ ആകര്‍ഷണീയമായ ലൊക്കേഷനുകളില്‍ പ്രണയ രംഗങ്ങള്‍ കാഴ്ചവെയ്ക്കുന്നതാണ് ഗാനരംഗം. ഗുരു രണ്‍ധാവ സംഗീതം നല്‍കിയിട്ടുള്ള പാട്ടിന് പ്രഭാസിന്റെ ചുണ്ടനക്കല്‍ അല്‍പ്പം പ്രശ്‌നമാണെന്ന് ഇതിനകം തന്നെ പ്രേക്ഷകര്‍ കണ്ടെത്തിക്കഴിഞ്ഞു.

നാല് ഭാഷകളില്‍ ഗാനം റിലീസ് ചെയ്തിട്ടുണ്ട്. ഹരിചരണനും, ശക്തിശ്രീ ഗോപാലനും ചേര്‍ന്നാണ് ഗാനം മലയാളത്തില്‍ ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റേതാണ് ഗാനരചന. സുജീത് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ചിത്രം ബിഗ് ബജറ്റിലാണ് ഒരുക്കുന്നത്. ചിത്രം ആഗസ്റ്റ് 30ന് റിലീസ് ചെയ്യും.