ആഗസ്റ്റ് 30 പ്രഭാസിന്റെ മറ്റൊരു ബിഗ് ബജറ്റ് ചിത്രം സാഹോ തീയേറ്ററുകളിലെത്തും. വമ്പന്‍ പ്രൊമോഷനുമായി എത്തുന്ന ചിത്രം മുന്‍പ് കാണാത്ത ആക്ഷന്‍ രംഗങ്ങളുമായി ഇതിനകം തന്നെ പ്രേക്ഷകരില്‍ ആകാംക്ഷയ്ക്ക് കാരണമായിട്ടുണ്ട്. ഒരു ആക്ഷന്‍ രംഗം എടുക്കാന്‍ 70 കോടി മുടക്കിയെന്ന വാര്‍ത്ത അവിശ്വസനീയമായി തോന്നിയ പ്രേക്ഷകര്‍ക്ക് ഇതിനകം തന്നെ ചിത്രത്തിന്റെ നിര്‍മ്മാണത്തിന്റെ വ്യാപ്തി മനസ്സിലായിക്കാണും.
ഇത്രയും ബജറ്റ് പറയുന്ന ചിത്രത്തിന് പ്രഭാസ് വാങ്ങുന്ന പ്രതിഫലം എന്തായിരിക്കുമെന്ന് പലരും അത്ഭുതപ്പെട്ടിരുന്നു. എന്നാല്‍ സാഹോയില്‍ അഭിനയിക്കാന്‍ താരത്തിന് മുന്‍കൂര്‍ ഫീസ് ഉണ്ടായിരുന്നില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതല്ലാതെ ചിത്രം പ്രാവര്‍ത്തികമാക്കുക ബുദ്ധിമുട്ടുമായിരുന്നു.
മുന്‍കൂര്‍ ശമ്പളം വാങ്ങിയില്ലെങ്കിലും ഇതിലും ലാഭം നല്കുന്ന മറ്റൊരു ഓഫറാണ് പ്രഭാസിന് മുന്നില്‍ എത്തിയത്. ചിത്രത്തിന്റെ ലാഭത്തില്‍ വലിയൊരു പങ്ക് താരത്തിന് നല്‍കുമെന്നാണ് സൂചന. റിപ്പോര്‍ട്ടുകള്‍ പ്രകാരം ലാഭത്തില്‍ 50 ശതമാനം താരത്തിന്റെ പങ്കായി മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സുജീത്ത് സംവിധാനം ചെയ്യുന്ന ചിത്രം ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലാണ് റിലീസ് ചെയ്യുക. ബാഹുബലിയുടെ വമ്പന്‍ വിജയത്തിന് ശേഷം പ്രഭാസ് ചെയ്യുന്ന ചിത്രമായത് കൊണ്ട് തന്നെ രാജ്യമെമ്പാടും സാഹോയ്ക്ക് വരവേല്‍പ്പ് ലഭിക്കുമെന്ന് ഉറപ്പാണ്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു പ്രഭാസ് ചിത്രം തീയേറ്ററിലെത്തുന്നത്.