
പോപ്പ് താരവും, അഭിനേതാവുമായ റിക്കി മാര്‍ട്ടിനും, ഭര്‍ത്താവ് ആര്‍ട്ടിസ്റ്റ് ജുവാന്‍ യൂസഫും തങ്ങളുടെ നാലാമത്തെ കുഞ്ഞിന്റെ ജനനം പ്രഖ്യാപിച്ചു. ഒരു ആണ്‍കുട്ടിയാണ് ഇവര്‍ക്ക് പിറന്നത്.
തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഗായകന് കുഞ്ഞിന്റെ വരവ് അറിയിച്ചത്. റെന്‍ മാര്ട്ടിന് യൂസഫ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. കുഞ്ഞിനെ കൈകളില്‍ എടുത്ത് യൂസഫിനൊപ്പം നില്ക്കുന്ന ചിത്രവും മാര്ട്ടിന് ഇതോടൊപ്പം പങ്കുവെച്ചു.

സെപ്റ്റംബറിലാണ് മാര്ട്ടിന് വാഷിംഗ്ടണ്‍ ഡിസിയില്‍ ഹ്യൂമന്‍ റൈറ്റ്സ് ക്യാംപെയിന് നാഷണല്‍ ഡിന്നറിനിടെ ഗര്‍ഭവിവരം പ്രഖ്യാപിച്ചത്. എല്‍ജിബിടി വിഭാഗങ്ങളുടെ അവകാശത്തിനും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും അനുമോദിക്കുന്ന ചടങ്ങിലായിരുന്നു ഗായകന് ഈ സന്തോഷവാര്‍ത്ത അറിയിച്ചത്.
11 വയസ്സുള്ള രണ്ട് ആണ്മക്കളും, 10 മാസം പ്രായമായ പെണ്‍കുഞ്ഞും മാര്ട്ടിന്-യൂസഫ് ദമ്പതികള്‍ക്കുണ്ട്.