സ്വര്ഗ്ഗത്തിന് വാതിലുകള്‍ ഉണ്ടാകുമോ? ഉണ്ടെങ്കില്‍ അവിടെയും രണ്ട് ആനകള്‍ കാവല്‍ നില്‍ക്കുന്നുണ്ടാകാം. അവിടെയെത്തിയ നമ്മുടെ ആനപ്പാറേലെ അച്ചമ്മ ഇപ്പോള്‍ ആ ആനകളെ കൊണ്ട് പനിനീര് തളിപ്പിക്കാനുള്ള ശ്രമത്തിലാകാം. ‘തളി ആനെ പനിനീര്, നിന്നോടാണ് പറഞ്ഞത് ഇവടത്തളി ആനെ പനിനീര്’, ഈ ഡയലോഗ് കാച്ചി ആനകളെ പേടിപ്പിക്കുകയാണ് അച്ചാമ്മ.
മലയാളികള്‍ക്ക് ഇതുപോലുള്ള നിരവധി കഥാപാത്രങ്ങളെ നല്കിയ ഫിലോമിനയുടെ മരണദിനമാണ് ജനുവരി 2. മുത്തശ്ശിയായും, അമ്മയായും വരെ തിളങ്ങുമ്പോള്‍ നാട്ടിന്‍പുറത്ത് എവിടെയോ കണ്ടുമറന്ന ഒരു കഥാപാത്രമായി മലയാളിക്ക് എന്നും അനുഭവങ്ങള്‍ സമ്മാനിച്ച താരമാണ് ഫിലോമിന. എന്നെന്നും ഓര്‍ത്തിരിക്കാന്‍ പ്രധാന വേഷത്തില്‍ മാത്രം അഭിനയിക്കേണ്ടതില്ലെന്ന് എഴുതിവെയ്ക്കുന്നു അവര്‍.
നാല് പതിറ്റാണ്ട്, 750-ലേറെ സിനിമകള്‍. നാടകത്തില്‍ നിന്നും സിനിമയിലെത്തിയ ഫിലോമിനയെ മലയാളി ഒരിക്കലും മറക്കില്ല. കാരണം ആ താരം അഭിനയിച്ച് ഫലിപ്പിച്ച കഥാപാത്രങ്ങളോട് നമുക്ക് എന്നും സ്നേഹമാണ്.