കൈയിലെ കാശ് നോക്കിയല്ല, ഈ ഫീച്ചറുകള്‍ നോക്കി വാങ്ങണം റെഫ്രിജറേറ്റര്‍

0
372

ഒരു പുതിയ റെഫ്രിജറേറ്റര്‍ വാങ്ങുമ്പോള്‍ എന്തൊക്കെ കാര്യങ്ങളാണ് നമ്മള്‍ ശ്രദ്ധിക്കും? അതില്‍ എന്തിത്ര ചോദിക്കാന്‍ ഇരിക്കുന്നു, കൈയില്‍ എത്ര പണമുണ്ട്, അല്ലെങ്കില്‍ എത്ര രൂപ ലോണ്‍ അടയ്ക്കാന്‍ പറ്റും അതനുസരിച്ച് വലുപ്പത്തിലുള്ള റെഫ്രിജറേറ്റര്‍ വാങ്ങുന്നതാണ് പൊതുവെയുള്ള ശീലം.

എന്നാല്‍ ടെക്‌നോളജി ദിവസേന മാറുന്ന ഇക്കാലത്ത് ഉപയോഗവും, അതിന് അനുയോജ്യമായ ഫീച്ചറുകളും ശ്രദ്ധിച്ച് റെഫ്രിജറേറ്റര്‍ തെരഞ്ഞെടുക്കുന്നതാണ് സ്മാര്‍ട്ട്‌നസ്സ്! വോള്‍ട്ടേജ് സ്‌റ്റെബിലൈസര്‍, വാട്ടര്‍/ഐസ് ഡിസ്‌പെന്‍സര്‍, അഡ്ജസ്റ്റബിള്‍ ഷെല്‍ഫുകള്‍, കണ്‍വേര്‍ട്ടിബിള്‍ റെഫ്രിജറേറ്റര്‍/ ഫ്രീസര്‍, ഡിയോഡറൈസര്‍, എനര്‍ജി റേറ്റിംഗ് എന്നിവയാണ് സുപ്രധാനമായും ശ്രദ്ധിക്കേണ്ടത്.

നിലവിലെ ഭൂരിഭാഗം മോഡലുകള്‍ക്കും ഇന്‍ബില്‍റ്റ് വോള്‍ട്ടേജ് സ്‌റ്റെബിലൈസന്‍ ലഭ്യമാണ്. വോള്‍ട്ടേജ് വ്യതിയാനങ്ങളില്‍ റെഫ്രിജറേറ്ററിന്റെ ആരോഗ്യം നോക്കുന്നതിന് പുറമെ വോള്‍ട്ടേജ് കുറയുമ്പോള്‍ പ്രവര്‍ത്തനം കൃത്യമായി ക്രമീകരിക്കാനും ഇത് സഹായിക്കും.

ഫ്രിഡ്ജ് എപ്പോഴും തുറന്ന് വെള്ളവും, ഐസും എടുക്കുന്ന ശീലമുള്ളവരാണെങ്കില്‍ വാട്ടര്‍, ഐസ് ഡിസ്‌പെന്‍സര്‍ ഉപകരിക്കും. ഫ്രിഡ്ജിലെ തണുപ്പ് നിലനിര്‍ത്താന്‍ എപ്പോഴും തുറക്കാതിരിക്കാന്‍ ഈ ഫീച്ചര്‍ ഗുണം ചെയ്യും. എന്നാലും വാട്ടര്‍സപ്ലൈ എപ്പോഴും ആവശ്യമാണ്.

ഷെല്‍ഫുകള്‍ നമ്മുടെ ഉപയോഗം അനുസരിച്ച് ക്രമീകരിക്കാന്‍ കഴിയുന്നത് അത്യാവശ്യമാണ്. ഫ്രിഡ്ജ് പൂര്‍ണ്ണമായി ഉപയോഗപ്പെടുത്താന്‍ ഈ ഫീച്ചര്‍ സഹായിക്കും. ഫ്രിഡ്ജിലെ മോശം ഗന്ധം ഒഴിവാക്കാന്‍ ഡിയോഡറൈസര്‍ പുതിയ മോഡലുകളില്‍ ലഭ്യമാണ്. ഫംഗസ് വളരാതിരിക്കാന്‍ ഈ രീതി ഫലപ്രദമാണ്.

വൈദ്യുതി ലാഭം നല്‍കുന്ന റെഫ്രിജറേറ്റര്‍ വേണമെന്നതാണ് സുപ്രധാന കാര്യം. 4 സ്റ്റാര്‍, 5 സ്റ്റാര്‍ റേറ്റിംഗ് ശ്രദ്ധിക്കണം.