അധ്യാപകരുടെ ടൈം ബെസ്റ്റ് ടൈം! റേഷന്‍ കടയില്‍ അധ്യാപകരെ ഇറക്കി സര്‍ക്കാരിന്റെ പണി; ട്രോളടിച്ച് വിദ്യാര്‍ത്ഥികള്‍

Now teachers from Kerala will be place in ration shops, Trolled!

0
388

‘മര്യാദയ്ക്ക് രണ്ടക്ഷരം പഠിച്ചില്ലെങ്കില്‍ വല്ല കടയിലും അരി തൂക്കിക്കൊടുക്കാന്‍ നില്‍ക്കേണ്ടി വരും’- പണ്ട് വിദ്യാര്‍ത്ഥികളെ ഈ ഡയലോഗ് പറഞ്ഞ് ശകാരിച്ച അധ്യാപകര്‍ നാട്ടിലെ റേഷന്‍ കടയില്‍ സാധനങ്ങള്‍ എടുത്ത് കൊടുക്കാന്‍ നില്‍ക്കുന്ന അവസ്ഥയെന്താകും. ഏറ്റവും സുഖമുള്ള ജോലിയെന്ന് പേരെടുത്തതാണ് അധ്യാപക ജോലി. അവധികളുടെ എണ്ണക്കൂടുതലാണ് ഇതിന് കാരണം.

അങ്ങിനെയൊരു വേനലവധിക്ക് കൊറോണ വന്നപ്പോള്‍ ആ സകല സുഖവും പോയിക്കിട്ടിയ അവസ്ഥയാണ്. ശമ്പളം പിടിച്ചെടുക്കുമെന്ന് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് കത്തിച്ചതിന് കൊടുത്ത മറുപണിയാണോ ഈ റേഷന്‍ കടയിലെ ജോലിയെന്ന് സംശയം സ്വാഭാവികം. കൊറോണാവൈറസ് ഹോട്ട്‌സ്‌പോട്ടുകളായ മേഖലകളില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി അധ്യാപകരെ റേഷന്‍ കടയില്‍ ജോലിക്ക് ഇറക്കിയാണ് സര്‍ക്കാരിന്റെ ഉത്തരവിറങ്ങിയത്.

കണ്ണൂരിലാണ് ആദ്യ ഘട്ടത്തില്‍ അധ്യാപകരെ റേഷന്‍ കടയില്‍ മേല്‍നോട്ടത്തിന് ആദ്യമായി ഇറക്കാന്‍ ഉത്തരവ് വന്നിരിക്കുന്നത്. അവധിക്കാലത്ത് അധ്യാപന ജോലി ചെയ്യാതെ സുഖമായി ശമ്പളം വാങ്ങുന്ന പണി വേണ്ടെന്നാണ് സര്‍ക്കാര്‍ ഈ ഉത്തരവിലൂടെ വ്യക്തമാക്കുന്നത്. സര്‍ക്കാര്‍ ഉത്തരവ് കത്തിച്ചതിന് പകപോക്കലാണ് ഈ തീരുമാനമെന്ന് സംശയിച്ചാലും അത്ഭുതം വേണ്ട.

എന്തായാലും വിദ്യാര്‍ത്ഥികള്‍ കിട്ടിയ അവസരം ട്രോളുകളില്‍ മുക്കുകയാണ്. അധ്യാപകരെ കളിയാക്കാന്‍ കിട്ടിയ അവസരം പരമാവധി പ്രയൊജനപ്പെടുത്തുകയാണ് ട്രോളന്‍മാര്‍.