ഒരു വേശ്യയായി അഭിനയിക്കാന്‍ എപ്പോള്‍ ചാന്‍സ് കിട്ടും; ഇങ്ങനെ ചോദിക്കാനും ഒരു നടി!

0
438

ലൈംഗിക തൊഴിലാളിയായി അഭിനയിക്കാന്‍ പൊതുവെ നടിമാര്‍ക്ക് ഭയമാണ്. ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുമെന്ന ആശങ്കയും, മറ്റ് കഥാപാത്രങ്ങളെ ലഭിക്കാനുമുള്ള തടസ്സവുമൊക്കെയാണ് ഈ ഭയത്തിന് പിന്നില്‍. എന്നാല്‍ തെന്നിന്ത്യയില്‍ വെന്നിക്കൊടി പാറിച്ച ശേഷം ബോളിവുഡില്‍ എത്തിയ ഈ നടിക്ക് അത്തരം ഭയമൊന്നുമില്ല. എന്നുമാത്രമല്ല ഇനി എപ്പോഴാണ് വേശ്യയായി അഭിനയിക്കാന്‍ അവസരം കിട്ടുകയെന്നാണ് ഇവരുടെ ചോദ്യം.

അജയ് ദേവ്ഗണിന്റെ നായികയായി ദെ ദെ പ്യാര്‍ കെ എന്ന ചിത്രത്തില്‍ അഭിനയിച്ച ശേഷം മര്‍ജാവാന്‍ എന്ന ചിത്രത്തില്‍ ലൈംഗിക തൊഴിലാളിയായി അഭിനയിക്കുന്ന രാകുല്‍ പ്രീത് സിംഗാണ് ആ നായിക. മിലാപ് സാവേരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, റിതേഷ് ദേശ്മുഖ്, താരാ സുതാരിയ എന്നിവരും അഭിനയിക്കുന്നു.

മര്‍ജാവാനിലെ റോള്‍ ചെറുപ്പക്കാര്‍ ചെയ്യുന്നത് പോലൊരു കഥാപാത്രമല്ലെന്ന് രാകുല്‍ പ്രീത് സമ്മതിച്ചു. ഒരു വേശ്യയുടെ റോളാണ്, കരുത്തുറ്റ, ഭയമില്ലാത്ത, സെക്‌സി കഥാപാത്രം. ഇത്തരം ഒരു കഥാപാത്രം എപ്പോഴും എഴുതപ്പെടാന്‍ സാധ്യതയില്ല. ഇനിയൊരു വേശ്യയായി അഭിനയിക്കാന്‍ എപ്പോള്‍ ചാന്‍സ് ലഭിക്കും?, രാകുല്‍ ചോദിക്കുന്നു.