സിനിമയിലെ തിരക്കുകള്‍ മാറ്റിവെച്ച് ഫുക്കെറ്റില്‍ കുടുംബാംഗങ്ങളുടെയും, അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ 29-ാം പിറന്നാള്‍ ആഘോഷിച്ച് രാകുല്‍ പ്രീത് സിംഗ്. ഹിന്ദി, തെലുങ്ക്, തമിഴ് സിനിമയിലെ തിരക്കുകള്‍ അവധിക്ക് വെച്ചാണ് താരം ഫുക്കെറ്റിലേക്ക് പറന്നത്.

ഏറ്റവും മനോഹരമായ പിറന്നാള്‍ ആഘോഷമാണ് ഇക്കുറി നടന്നതെന്ന് രാകുല്‍ പ്രീത് പറയുന്നു. ‘ഇങ്ങനെ സമയം ചെലവഴിക്കാനാണ് ആഗ്രഹം. ഫുക്കെറ്റിലെ ദി പവലിയന്‍സ് എന്ന സ്ഥലം പച്ചപ്പ് നിറഞ്ഞ ബീച്ച് ഏരിയയാണ്. രാവിലെ പച്ചപ്പ് കണ്ട് ഉണരുകയും, വെള്ളച്ചാട്ടം ആസ്വദിച്ച് യോഗ ചെയ്യുകയും ചെയ്തു. മാതാപിതാക്കള്‍ കൂടെയുണ്ട്, അവര്‍ക്കൊപ്പം അധികം സമയം ചെലഴിക്കാന്‍ സാധിക്കാറില്ല. അതുകൊണ്ട് എല്ലാം അവര്‍ക്കൊപ്പമാണ്’, താരം കൂട്ടിച്ചേര്‍ത്തു.
ഭക്ഷണവും, ബീച്ചും. നീന്തലും ആസ്വദിച്ച് കേക്ക് മുറിച്ചായിരുന്നു ജന്മദിനാഘോഷം. സിനിമയില്‍ കമല്‍ഹാസന്റെ ഇന്ത്യന്‍ 2 ആണ് താരത്തിന്റെ അടുത്ത ചിത്രം. ഇതിന് പുറമെ ശിവകാര്ത്തികേയന് ചിത്രത്തിലും വേഷമിടും.