ഈ ആദരവ് ഞാന്‍ അര്‍ഹിക്കുന്നുണ്ടോ? ഐഎഫ്എഫ്‌ഐ 2019 അവാര്‍ഡ് സമ്മാനിച്ചപ്പോള്‍ രജനിയുടെ ചോദ്യം

0
233

ഗോവയില്‍ നടന്ന ഇന്ത്യന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ ജൂബിലി ഐക്കണ്‍ അവാര്‍ഡ് നല്‍കി സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന് ആദരം. തനിക്ക് നല്‍കുന്ന ആദരത്തെക്കുറിച്ച് കേട്ടപ്പോള്‍ അത്ഭുതം തോന്നിയെന്നാണ് ഇതേക്കുറിച്ച് ദൂരദര്‍ശന് നല്‍കിയ അഭിമുഖത്തില്‍ രജനി വ്യക്തമാക്കിയത്.

‘ഈ അവാര്‍ഡ് തരുന്നുവെന്ന പ്രഖ്യാപനം കേട്ടപ്പോള്‍ സന്തോഷം തോന്നി, പിന്നെ ഞെട്ടലായി. ഞാന്‍ ശരിക്കും ഇത് അര്‍ഹിക്കുന്നുണ്ടോ എന്ന് ചിന്തിച്ചു. ഇന്ത്യന്‍ സര്‍ക്കാരിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി’, തലൈവര്‍ വ്യക്തമാക്കി.

തന്റെ സിനിമാ യാത്രയുടെ വഴിതിരിച്ചത് കെ ബാലചന്ദറുമായുള്ള കണ്ടുമുട്ടലാണെന്ന് രജനികാന്ത് സ്മരിച്ചു. അദ്ദേഹം എന്റെ ജീവിതം മാറ്റി, തലൈവര്‍ പറയുന്നു. ആദ്യ കാലങ്ങളില്‍ താന്‍ കാണിച്ച നമ്പറുകള്‍ ചെയ്യാന്‍ മനഃപ്പൂര്‍വ്വം എടുത്ത തീരുമാനമാണ് കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘തുടക്കത്തില്‍ ഓരോ സിനിമയിലും ഓരോ സ്‌റ്റൈലിനായി ശ്രമിച്ചു. വില്ലന്‍മാര്‍ക്ക് ഇത്തരം നമ്പറുകള്‍ കാണിക്കാന്‍ എളുപ്പമാണ്. ഹീറോയ്ക്ക് ഇത് ചേരില്ല. വില്ലന്‍ കഥാപാത്രങ്ങള്‍ക്ക് പരിധിയില്ല’, രജനികാന്ത് ചൂണ്ടിക്കാണിച്ചു.