വീണ്ടും വരുന്നു അരുണാചലം; ഇക്കുറി തലൈവര്‍ വരുന്നത് ആദിത്യ അരുണാചലമായി; ഡര്‍ബാര്‍ മോഷന്‍ പോസ്റ്റര്‍ എത്തി

0
394

രജനികാന്ത് ചിത്രങ്ങളില്‍ എക്കാലത്തെയും ഹിറ്റുകളില്‍ ഒന്നാണ് അരുണാചലം. ആരാധകര്‍ ഇന്നും നെഞ്ചിലേറ്റുന്ന കഥാപാത്രം. ഇപ്പോള്‍ അരുണാചലം വീണ്ടും വരികയാണ്. അരുണാചലത്തിന്റെ രണ്ടാം ഭാഗമല്ല താരത്തിന്റെ പുതിയ ചിത്രം ഡര്‍ബാറിലെ പോലീസ് കഥാപാത്രത്തിന്റെ പേരിലാണ് അരുണാചലം ഉള്ളത്.

കഥാപാത്രത്തിന്റെ പേര് ഉള്‍പ്പെടെ വ്യക്തമാക്കുന്ന മോഷന്‍ പോസ്റ്ററാണ് അണിയറക്കാര്‍ പുറത്തുവിട്ടത്. എആര്‍ മുരുഗദോസ് എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രജനികാന്തിനൊപ്പം നയന്‍താര, സുനില്‍ ഷെട്ടി തുടങ്ങിയവരും അഭിനയിക്കുന്നു.

അനിരുദ്ധ് രവിചന്ദര്‍ സംഗീതം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സന്തോഷ് ശിവനും, എഡിറ്റിംഗ് ശ്രീകര്‍ പ്രസാദും കൈകാര്യം ചെയ്യുന്നു. 2020 ജനുവരി 15-നാണ് ഡര്‍ബാര്‍ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.

27 വര്‍ഷത്തിന് ശേഷമാണ് തലൈവര്‍ പോലീസ് വേഷത്തിലെത്തുന്നത്. 1992-ല്‍ ഇറങ്ങിയ പാണ്ഡ്യനിലാണ് രജനി അവസാനമായി പോലീസ് കഥാപാത്രത്തെ അവതരിപ്പിച്ചത്.