പുഴു ഒരു ചെറിയ പുഴുവല്ല; പാര്‍വതിയുടെ മാസ്; തെറി പറഞ്ഞ ആരാധക (തെമ്മാടികളെ) കൊണ്ട് കൈയടിപ്പിച്ച് ഒരു വനിതാ ദിന സ്‌പെഷ്യല്‍

This is the best Women's day comeback!

0
125

ഇതിലും വലിയൊരു മാസ് തിരിച്ചടി വേറെ എന്താണുള്ളത്. കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷം ഇറക്കുക എന്ന് കേട്ടിട്ടേയുള്ളൂവെങ്കില്‍ അത് കാണാനുള്ള അവസരമാണ് വനിതാ ദിനത്തില്‍ മമ്മൂട്ടി പ്രേക്ഷകര്‍ക്ക് നല്‍കിയത്.

ആരാധക (തെമ്മാടികളെ) കൊണ്ട് തന്നെ അസഭ്യം പറഞ്ഞതെല്ലാം കഴുകിക്കളയിച്ച്, കൈയടിപ്പിച്ചാണ് മമ്മൂട്ടി പുതിയ പ്രൊജക്ടിനെ കുറിച്ച് പ്രഖ്യാപിച്ചത്. സാക്ഷാല്‍ പാര്‍വതി തിരുവോത്താണ് മമ്മൂക്കയ്‌ക്കൊപ്പം നായികാ വേഷത്തില്‍ എത്തുന്നത്.

‘വനിതാ ദിന ആശംസകള്‍. ഇതാ ഞങ്ങളുടെ അടുത്ത പ്രൊജക്ട്- പുഴു’ മമ്മൂട്ടി കുറിച്ചു. റഥീനാ ഷര്‍ഷാദാണ് ചിത്രത്തിന്റെ സംവിധായിക. ഉയരെയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായിരുന്നു റഥീനാ.

ദുല്‍ഖര്‍ സല്‍മാനാണ് ചിത്രം നിര്‍മ്മിക്കുന്നത്. മമ്മൂട്ടിയുടെ ചിത്രം മകന്റെ പ്രൊഡക്ഷന്‍ കമ്പനി നിര്‍മ്മിക്കുന്നത് ആദ്യമായാണ്.