കൗമാരക്കാരിയായ ഗര്‍ഭിണിയെ കശാപ്പ് ചെയ്ത് വയറ്റിലുള്ള കുഞ്ഞിനെ തട്ടിയെടുത്ത സ്ത്രീ അറസ്റ്റില്‍. മെക്സിക്കോയിലാണ് ശമ്പളം. ഏഴ് മാസം ഗര്‍ഭിണിയായിരുന്ന 17-കാരിയുടെ കത്തിക്കരിഞ്ഞ മൃതദേഹമാണ് മെക്സിക്കന്‍ പോലീസ് കണ്ടെടുത്തത്.
ജുവാനിറ്റ എന്ന സ്ത്രീയാണ് ക്രൂരമായ കൊല നടത്തിയതെന്ന് പ്രോസിക്യൂട്ടര്‍ ഓഫീസര്‍ വ്യക്തമാക്കി. ഗര്‍ഭിണിയായ പെണ്‍കുട്ടിയെ വീട്ടിലേക്ക് ക്ഷണിച്ച ശേഷം ഇവരെ ബന്ദിയാക്കി വെച്ചു. കൗമാരക്കാരിയുടെ തല കല്ല് ഉപയോഗിച്ച് അടിച്ചുതകര്‍ത്ത ശേഷം കത്തി ഉപയോഗിച്ച് കുത്തിക്കൊല്ലുകയും, വയറില്‍ നിന്നും കുഞ്ഞിനെ മുറിച്ച് പുറത്തെടുക്കുകയുമായിരുന്നു.
ഇതിന് ശേഷം കുഞ്ഞുമായി അടുത്തുള്ള ആശുപത്രിയില്‍ പ്രത്യക്ഷപ്പെട്ട സ്ത്രീ ആണ്‍കുഞ്ഞ് തന്റേതാണെന്ന് അവകാശപ്പെട്ടു. ഗുരുരാവസ്ഥയിലായ കുഞ്ഞിന്റെ ജീവന് ഡോക്ടര്‍മാര്‍ രക്ഷപ്പെടുത്തി. ഗര്‍ഭം ധരിക്കാന്‍ ശേഷിയില്ലാതിരുന്ന ജുവാനിറ്റ ഇതുമൂലം ഭര്‍ത്താവ് തന്നെ ഉപേക്ഷിച്ച് പോകുമെന്ന് ഭയന്നാണ് ഈ ക്രൂരത ചെയ്തതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നരഹത്യക്കാണ് ജുവാനിറ്റയ്ക്കെതിരെ കേസെടുത്തത്. ശിക്ഷിക്കപ്പെട്ടാല്‍ 50 വര്‍ഷം വരെ ജയില്‍ശിക്ഷയ്ക്ക് സാധ്യതയുണ്ട്.