ഗര്‍ഭകാലം ആഘോഷമാക്കി ആമി ബാഴ്‌സ ഫാഷന്‍ ഷോയില്‍; ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റ്

0
523

ബോളിവുഡ് കീഴടക്കിയ ബ്രിട്ടീഷ് അഭിനേത്രി ആമി ജാക്‌സണ്‍ ഇപ്പോള്‍ സിനിമാ രംഗത്ത് നിന്നും ഇടക്കാല അവധിയിലാണ്. ഗര്‍ഭം ധരിച്ചതിനാലാണ് താരം അവധി എടുത്തിരിക്കുന്നത്. എന്നിരുന്നാലും താരപ്രഭയില്‍ നിന്നും അവര്‍ അകന്നുമാറുന്നില്ല. ബാഴ്‌സലോണയില്‍ നടന്ന പ്രോനോവിയാസ് ഫാഷന്‍ ഷോയുടെ മുന്‍ നിരയില്‍ തന്റെ ആമി ജാക്‌സണ്‍ ഇടംപിടിച്ചു.

ഓറഞ്ച് ബോള്‍ഗൗണ്‍ ധരിച്ച് തന്റെ കുഞ്ഞുള്ള വയര്‍ ചേര്‍ത്തുപിടിച്ചാണ് 27-കാരി ഫോട്ടോഗ്രാഫര്‍മാര്‍ക്ക് മുന്നില്‍ പോസ് ചെയ്തത്. റെഡ് കാര്‍പറ്റ് ലുക്കിന് അനുയോജ്യമായ രീതിയില്‍ തന്നെ ഒരുങ്ങി എത്താന്‍ താരം പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തിട്ടുണ്ട്.

ബോളിവുഡില്‍ അഭിനയിക്കാന്‍ എത്തും മുന്‍പ് തന്നെ സൗന്ദര്യ റാണിയായി തെരഞ്ഞെടുക്കപ്പെട്ട ആമി താന്‍ വന്ന വഴി മറന്നിട്ടില്ലെന്നാണ് ബാഴ്‌സ ഫാഷന്‍ ഷോയില്‍ ഒത്തുചേര്‍ന്നവരെ ഓര്‍മ്മിപ്പിച്ചത്. ശതകോടീശ്വരനായ പ്രതിശ്രുത വരന്‍ ജോര്‍ജ്ജിനൊപ്പം തങ്ങള്‍ ആദ്യത്തെ കുഞ്ഞിനെ പ്രതീക്ഷിക്കുന്നതായുള്ള വാര്‍ത്ത ആമി കഴിഞ്ഞ മാതൃദിനത്തിലാണ് പ്രഖ്യാപിച്ചത്.