പൂക്കണ്ടലിന്റെ മോളിലാര്‍ന്ന്.. താഴെ നീ നിന്ന് മുള്ളണ്; വിനായകന്റെ തൊട്ടപ്പനിലെ ഗാനം മലയാളികള്‍ക്ക് മൂളിനടക്കാനുള്ളതാണ്

0
488

ഇങ്ങനെയും ഭംഗിയുള്ള ശീലുകള്‍ എഴുതാന്‍ കഴിയുമോ? വിനായകന്റെ പുതിയ ചിത്രമായ തൊട്ടപ്പനിലെ ആദ്യ ഗാനം കേട്ട് ഇങ്ങനെ വിസ്മയിച്ചാല്‍ ഒന്നും പറയാനില്ല. അത്രയും ഹൃദ്യമായ പ്രണയമാണ് അന്‍വര്‍ അലി ഈ വരികളില്‍ കുറിച്ചിട്ടത്.

‘പ്രാന്തന്‍ കണ്ടലില്‍…’ എന്ന ഗാനമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ലീല എല്‍ ഗിരീഷ് കുട്ടനാണ് ഹൃദ്യമായ വരികള്‍ക്ക് നാടിന് പരിചയമുള്ള ഈണം നല്‍കിയിരിക്കുന്നത്. പ്രദീപ് കുമാര്‍, സിതാര കൃഷ്ണകുമാര്‍ എന്നിവരാണ് ഗായകര്‍. ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് തൊട്ടപ്പന്‍.

ഫ്രാന്‍സിസ് നെറോണ എഴുതിയ തൊട്ടപ്പന്‍ എന്ന കഥയാണ് ഷാനവാസ് സിനിമയാക്കുന്നത്. പിഎസ് റഫീക്ക് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നു. പ്രാന്തന്‍ കണ്ടല്‍ മലയാളികള്‍ക്ക് മഴ പെയ്തിറങ്ങുന്ന പ്രണയത്തിന്റെ സുഖം നല്‍കുമെന്ന് ഉറപ്പ്!