ആദ്യമായി പോലീസ് വേഷത്തില്‍ പ്രഭുദേവ; പൊന്‍ മാണിക്കവേല്‍ ടീസര്‍ എത്തി

0
301

ഇന്ത്യന്‍ മൈക്കിള്‍ ജാക്‌സണ്‍ പ്രഭുദേവ ആദ്യമായി ഒരു പോലീസ് ഓഫീസറുടെ വേഷത്തിലെത്തുന്ന ചിത്രം പൊന്‍ മാണിക്കവേലിന്റെ ടീസര്‍ പുറത്തുവിട്ടു. എസി മുഗില്‍ ചെല്ലപ്പന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൊന്‍ മാണിക്കവേല്‍ എന്ന പോലീസ് ഓഫീസറായി പ്രഭുദേവ വേഷമിടുന്നു. ഡി. ഇമ്മന്‍ ചിത്രത്തിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തുന്നു.

പ്രഭുദേവയ്ക്ക് പുറമെ നിവേദ പെതുരാജ് മുഖ്യവേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ കെ.ജി വെങ്കടേഷ് ക്യാമറ കൈകാര്യം ചെയ്യുന്നു. തീരം അധികാരം ഒന്‍ട്ര് എന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വ്വഹിച്ച ടി ശിവനന്ദീശ്വരനാണ് എഡിറ്റര്‍. തമിഴ്‌നാട് സര്‍ക്കാരിനെ വരെ വെല്ലുവിളിച്ച തമിഴ്‌നാട് പോലീസിലെ സിങ്കം പൊന്‍ മാണിക്കവേലിന്റെ പേരാണ് ചിത്രത്തിനും നായക കഥാപാത്രത്തിനും നല്‍കിയിരിക്കുന്നതെന്നതും സവിശേഷതയാണ്.

തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ നിന്നും പുരാതനമായ വിഗ്രഹങ്ങള്‍ മോഷ്ടിക്കുന്ന സംഘത്തിന്റെ പിന്നാലെ പോകുകയും വമ്പന്‍മാരെ വരെ പിടികൂടുകയും ചെയ്ത പൊന്‍ മാണിക്കവേലിനെ വിരമിക്കല്‍ ദിവസം മദ്രാസ് ഹൈക്കോടതി സ്‌പെഷ്യല്‍ ഓഫീസറായി നിയോഗിച്ച ചരിത്രമുണ്ട്. ഈ കഥയാണോ പ്രഭുദേവ ചിത്രം പറയുന്നതെന്നാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.