മകന് മര്യാദയ്‌ക്കൊരു ജോലി ആഗ്രഹിച്ച പ്രഭാസിന്റെ അമ്മ ബാഹുബലി വിജയമായപ്പോള്‍ പറഞ്ഞത്

0
357

സര്‍ക്കാര്‍ ജോലിയാണ് ലോകത്തില്‍ ഏറ്റവും വലിയ കാര്യമെന്ന് ചിന്തിക്കുന്ന ഒരു വിഭാഗം ഇപ്പോഴും സമൂഹത്തിലുണ്ട്. അല്ലാത്ത ജോലികള്‍ ചെയ്യുന്നവരോട് ഇവര്‍ക്ക് പുച്ഛവുമാണ്. ‘സര്‍ക്കാര്‍ ജോലിയില്ലെങ്കില്‍ ഷാറൂഖ് ഖാനൊക്കെ ഇങ്ങോട്ട് വരട്ടെ എന്റെ മോളെ കെട്ടണമെന്ന് പറഞ്ഞ്’, എന്നാണ് കട്ടപ്പനയിലെ ഹൃത്വിക് റോഷനിലെ കഥാപാത്രം തന്നെ നമ്മളോട് പറഞ്ഞത്.

ബാഹുബലിയും കടന്ന് സാഹോ വരെ എത്തിനില്‍ക്കുന്ന സൂപ്പര്‍താരം പ്രഭാസിന്റെ അമ്മയും ഇത്തരമൊരു വ്യക്തി തന്നെയായിരുന്നുവെന്നാണ് താരം തന്നെ തുറന്നുപറയുന്നത്. ഒരു അഭിമുഖത്തിലാണ് ബാഹുബലിയുടെ വന്‍വിജയത്തില്‍ രക്ഷിതാക്കള്‍ എങ്ങിനെ പ്രതികരിച്ചെന്ന് ചോദ്യം ഉന്നയിച്ചത്.

‘ഇതൊന്നും തലയില്‍ കയറരുത്. സമാധാനമായി ഇരിക്കുക, വിജയം തലയില്‍ കയറരുത്’, ഇതാണ് അമ്മ പറഞ്ഞതെന്ന് പ്രഭാസ് പറയുന്നു. സിനിമയില്‍ മകന്‍ അഭിനയിക്കുന്നതില്‍ അമ്മയ്ക്ക് വലിയതാല്‍പര്യമുണ്ടായില്ല. സ്ഥിരമായിട്ടുള്ള ഒരു ജോലിയാണ് അമ്മ മകനായി സ്വപ്‌നം കണ്ടത്.

വീട് വാങ്ങി, സന്തോഷമായി ജീവിക്കണമെന്ന് മാത്രമാണ് അമ്മ ആഗ്രഹിച്ചതെന്ന് പ്രഭാസ് കൂട്ടിച്ചേര്‍ത്തു. 19 വയസ്സുള്ളപ്പോള്‍ റെസ്‌റ്റൊറന്റ് ആരംഭിക്കാന്‍ ആഗ്രഹിച്ച താരം പക്ഷെ 22-ാം വയസ്സില്‍ സിനിമാലോകത്ത് എത്തി. ഒടുവില്‍ ബാഹുബലി സംഭവിച്ചതോടെ ആഗോള താരമായി മാറുകയും ചെയ്തു.