പോത്തേട്ടന്‍ ബ്രില്ല്യന്‍സിനായി കാത്തിരുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത! ജോജി വരുന്നു, അതും സാക്ഷാല്‍ ഫഹദ് ഫാസിലിനൊപ്പം.

Macbeth is coming back through Fahad Faazil

0
232

ഭാവന സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ‘ജോജി’ ഷേക്‌സ്പിയറിന്റെ മാക്‌ബെത്ത് അടിസ്ഥാനമാക്കിയ ദുരന്ത പ്രമേയമാണ് ആവിഷ്‌കരിക്കുന്നത്. സ്വതന്ത്രമായ രീതിയില്‍ എന്ന് ടൈറ്റില്‍ പോസ്റ്ററില്‍ കുറിച്ചിരിക്കുന്നത് കൊണ്ട് തന്നെ ഈ ടീം ഏത് വിധത്തിലാണ് മാക്‌ബെത്തിനെ ചിത്രീകരിക്കുകയെന്നത് ശ്രദ്ധേയമായ കാര്യമാകും.

ദിലീഷ് പോത്തന്‍ സംവിധാനത്തിലും, ശ്യാം പുഷ്‌കരന്‍ എഴുത്തിലും കൈവെയ്ക്കുന്നു. 2021-ല്‍ ചിത്രം റിലീസ് ചെയ്യുമെന്ന പ്രഖ്യാപനവും ഒപ്പം വന്നിട്ടുണ്ട്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങളും, ഫസ്റ്റ് ലുക്ക് പോസ്റ്ററും ഉടന്‍ പുറത്തുവിടുമെന്നാണ് ഭാവന സ്റ്റുഡിയോസ് കുറിച്ചിരിക്കുന്നത്.

ഫഹദ് ഫാസില്‍ മാക്‌ബെത്തിനെ അവതരിപ്പിക്കുമ്പോള്‍ ചിത്രം ഏത് രീതിയിലാണ് ദിലീഷും, ശ്യാമും അണിയിച്ചൊരുക്കുകയെന്നത് ആരാധകരെ വിസ്മയിപ്പിക്കാന്‍ പോന്ന വിഷയമാണ്.