കൊവിഡ് ബാധിച്ചവരുടെ ശ്വാസകോശം പുകവലിക്കുന്നവരേക്കാള്‍ ‘ശോകം’! ഞെട്ടിക്കുന്ന എക്‌സ്‌റേ ചിത്രങ്ങള്‍ പറയും യാഥാര്‍ത്ഥ്യം; വന്നുപോകട്ടെ എന്ന ധാരണയുമായി ഇരിക്കുന്നവര്‍ അറിയാന്‍

Post-Covid lungs- is the new threat

0
4103

പുകവലിക്കുന്നവരുടെ ശ്വാസകോശത്തിലെ കറ പുറത്തെടുത്താല്‍ എന്ത് സംഭവിക്കുമെന്ന് ആര്‍ക്കും പറഞ്ഞുതരേണ്ട കാര്യമില്ല. എന്നാല്‍ കൊവിഡ്-19 ബാധിച്ച രോഗികളുടെ ശ്വാസകോശത്തിന്റെ അവസ്ഥ പറയാതിരിക്കുന്നതാണ് ഭേദമെന്നാണ് ഒരു ട്രോമ സര്‍ജന്‍ വ്യക്തമാക്കുന്നത്. കാരണം, അത് പുകവലിക്കുന്നവരുടെ ശ്വാസകോശത്തേക്കാള്‍ മോശമാണെന്നത് കൊണ്ട് തന്നെ!

മഹാമാരി പൊട്ടിപ്പുറപ്പെട്ട മാര്‍ച്ച് മുതല്‍ ആയിരക്കണക്കിന് രോഗികളെ ചികിത്സിച്ച ടെക്‌സാസ് ടെക് യൂണിവേഴ്‌സിറ്റി ഹെല്‍ത്ത് സയന്‍സസ് സെന്ററിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ബ്രിട്ടാനി ബാങ്ക്‌ഹെഡ് കെന്‍ഡാലാണ് മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുന്നത്.

Xrya of a healthy patient

പുകവലി നടത്തുന്നവരുടെ എക്‌സ്‌റേ പരിശോധിക്കുമ്പോള്‍ പുകമഞ്ഞ് പോലെ തോന്നിക്കാമെങ്കിലും കൊറോണാവൈറസ് രോഗികളുടേത് സമ്പൂര്‍ണ്ണമായി വെളുത്ത അവസ്ഥയിലാണെന്ന് ഇവര്‍ പറയുന്നു. അത്രയേറെ കഠിനമായ മുറിവുകളും, അവയവങ്ങളില്‍ ആവശ്യത്തിന് വായു ചെല്ലാത്ത അവസ്ഥയുമാണുള്ള്. ‘ആര്‍ക്കാണ് ഇതെല്ലാം കേള്‍ക്കേണ്ടത്, പക്ഷെ കൊവിഡിന് ശേഷം ശ്വാസകോശത്തിന്റെ അവസ്ഥ ഈ വിധത്തില്‍ ഭയപ്പെടുത്തുന്നതാണ്. വലിയ പുകവലിക്കാരില്‍ പോലും ഇത് കാണില്ല’, ഡോ. ബ്രിട്ടാനി വ്യക്തമാക്കി.

‘ഇത് തകരാനും, ക്ലോട്ട് ചെയ്യാനും സാധ്യതയുണ്ട്. ആവശ്യത്തിന് ശ്വാസം ലഭിക്കാത്ത അവസ്ഥയും കൂടിവരും’, അവര്‍ ചൂണ്ടിക്കാണിച്ചു. നിലവില്‍ മരണസംഖ്യയില്‍ മാത്രമാണ് എല്ലാവരും ശ്രദ്ധിക്കുന്നത്. യഥാര്‍ത്ഥത്തില്‍ കൊവിഡ് മുക്തി നേടിയവരുടെ അവസ്ഥ ഇതിലും വലിയ പ്രശ്‌നമാകും. ഇത് തിരിച്ചറിയാന്‍ ഒരൊറ്റ എക്‌സ്‌റേ മാത്രം മതിയെന്ന് ഡോക്ടര്‍ ചൂണ്ടിക്കാണിക്കുന്നു.