കക്കൂസില്‍ പോയാല്‍ കൈകഴുകണം; ഇല്ലെങ്കില്‍ അപകടം നിസ്സാരമല്ല

0
386

കൃത്യമായി പാകം ചെയ്യാത്ത മാംസം കഴിക്കുന്നത് മരണത്തില്‍ വരെ കലാശിക്കുന്ന കാര്യമാണ്. എന്നാല്‍ ഇതിലും വലിയ അപകടമാണ് കക്കൂസ് ഉപയോഗിച്ച ശേഷം കൈ വൃത്തിയായി കഴുകാത്തതെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. സൂപ്പര്‍ ഇ-കോളി ബാധിക്കാനുള്ള സാധ്യതയാണ് ഇതിന് കാരണം.

ഇ-കോളിയുടെ മരുന്നുകളെ പ്രതിരോധിക്കുന്ന ഘടകങ്ങള്‍ മനുഷ്യര്‍ തമ്മിലാണ് കൈമാറ്റം ചെയ്യുന്നതെന്നാണ് ശാസ്ത്രലോകത്തിന്റെ കണ്ടെത്തല്‍. അല്ലാതെ വൃത്തിയായി പാകം ചെയ്യാത്ത ചിക്കന്‍, ബീഫ്, പോര്‍ക്ക് എന്നിവയില്‍ നിന്നല്ല.

അപകടകാരിയായ ഇ-കോളി പ്രധാനമായും അകത്തെത്തുന്നത് മലത്തിന്റെ അംശത്തിലൂടെയാണ്. കക്കൂസ് ഉപയോഗിച്ച ശേഷമുള്ള വൃത്തിയില്ലാത്ത രീതികളാണ് ഇതിന് കാരണമാകുന്നത്. രക്തത്തില്‍ വിഷം കലരാന്‍ പ്രധാന കാരണമാകുന്ന ഇ-കോളി മരണകാരണവുമാകും.

ഈ ബാക്ടീരിയ മനുഷ്യന്റെയും മൃഗങ്ങളുടെയും ആമാശയങ്ങളില്‍ വലിയ കുഴപ്പങ്ങള്‍ ഉണ്ടാക്കാതെ ജീവിക്കുന്നുണ്ടെങ്കിലും ചില ഘടകങ്ങള്‍ ഭക്ഷ്യ വിഷബാധ, യൂറിനറി ട്രാക് ഇന്‍ഫെക്ഷന്‍ തുടങ്ങിയവയിലേക്ക് നയിക്കും.