ആയിരക്കണക്കിന് ലിംഗ മീനുകള്‍ തീരത്തടിഞ്ഞത് കണ്ട് അമ്പരന്ന് കാലിഫോര്‍ണിയയിലെ ഡ്രേക്സ് ബീച്ച്. അടുത്തിടെ ഉണ്ടായ ഒരു കൊടുങ്കാറ്റാണ് കടലിന്റെ അടിത്തട്ടില്‍ താമസിക്കുന്ന ഈ ജീവികളെ പിടിച്ച് പുറത്തിട്ടതെന്നാണ് വിദഗ്ധര്‍ കരുതുന്നത്. 10 ഇഞ്ച് നീളമുള്ള കടല്‍ ജീവികള്‍ മണ്ണിലും, ചെളിയിലും യു-രൂപത്തില്‍ തുരുത്തുകള്‍ ഉണ്ടാക്കി ഇത് മറ്റുള്ള ജീവികള്‍ക്ക് താമസിക്കാന്‍ വിട്ടുകൊടുക്കുകയും ചെയ്യും.

കൊടുങ്കാറ്റ് വീശിയടിച്ച പ്രദേശങ്ങളിലാണ് ലിംഗ മീനുകളെ ബയോളജിസ്റ്റ് ഇവാന് പാര് കണ്ടെത്തിയത്. പലതീരങ്ങളിലും ഈ പ്രതിഭാസം കണ്ടതായി ഇദ്ദേഹം റിപ്പോര്‍ട്ട് ചെയ്തു. പുഴുവിന്റെ ആന്തരിക ഘടനയുള്ള ഈ മീനുകള്‍ ഉള്ളിലെ കൊഴുപ്പ് ഉപയോഗിച്ചാണ് നീന്തുന്നത്. കടലിന്റെ അടിത്തട്ടിലുള്ള ചെളിയില്‍ പതിഞ്ഞാണ് വര്‍ഷങ്ങളോളം ഇവയുടെ ജീവിതം. 25 വര്‍ഷം വരെ ഇവയ്ക്ക് ആയുസ്സുണ്ട്.

ബാക്ടരീയയും, ചെറിയ കീടങ്ങളെയുമാണ് ഇവ ഭക്ഷിക്കുന്നത്. നൂറ്റാണ്ടുകളായി ഈ മീനുകള്‍ അടിത്തട്ടില്‍ വസിക്കുന്നതായി വിദഗ്ധര്‍ കണ്ടെത്തിയിട്ടുണ്ട്. ഇവ സൃഷ്ടിച്ച തുരുത്തകളില് പലതും 300 മില്ല്യണ്‍ വര്‍ഷങ്ങളുടെ പഴക്കമുണ്ട്. സൗത്ത് കൊറിയ, ജപ്പാന്, ചൈന എന്നിവിടങ്ങളില്‍ ഇവയെ ഭക്ഷിക്കാറുണ്ട്.