പാര്‍ക്കൗര്‍, മലയാളികളുടെ ശ്രദ്ധയിലേക്ക് ആ മിലിറ്ററി പരിശീലന രീതി കടന്നുവരുന്നത് മോഹന്‍ലാലിന്റെ മകന് അഭിനയിച്ച ആദി എന്ന ചിത്രം റിലീസ് ചെയ്തതോടെയാണ്. പാര്‍ക്കൗര്‍ പരിശീലിച്ച ശേഷമാണ് ആദിയിലെ സ്റ്റണ്ട് സീനുകളില്‍ പ്രണവ് പ്രത്യക്ഷപ്പെട്ടത്. ഒരു സ്ഥലത്ത് പറ്റാവുന്ന അത്രയും വേഗത്തില്‍ നീങ്ങുന്ന രീതിയാണ് പാര്‍ക്കൗര്‍. മിലിറ്ററി രീതിയില്‍ നിന്നും ഉള്‍ക്കൊണ്ടതിനാല്‍ ആയുധമില്ലാത്ത ആയോധന കലയായി ഇതിനെ വിശേഷിപ്പിക്കാം.
പരിധിയില്ലാത്ത വ്യായാമ മുറയാണ് പാര്‍ക്കൗര്‍. ശരീരത്തിനും മനസ്സിനും ഇതിന്റെഗുണം ലഭിക്കും. ഊര്‍ജ്ജസ്വലതയോടെ ആക്ടീവായി തുടരാനും ഈ പരിശീലനം സഹായിക്കും. ജിമ്മിലും, യോഗയ്ക്കും പോകുന്നതിലും രസകരമാണെന്നതാണ് യുവത തലമുറയെ ഇതിലേക്ക് അടുപ്പിക്കുന്നത്.
ഇത്തരത്തില്‍ ഏഴ് അത്ലറ്റുകള് അടങ്ങുന്ന സ്റ്റൊറര് ടീം ചെയ്ത പാര്‍ക്കൗര്‍ വീഡിയോയാണ് ഇവിടെ പങ്കുവെയ്ക്കുന്നത്. സിനിമാ ഷോട്ടുകളെ ഞെട്ടിപ്പിക്കുന്ന പ്രകടനമാണ് ഇവരുടേത്.