ഈ നാടന്‍ പഴം ഒരു ഒന്നൊന്നര സംഭവം; കാശ് കൊടുക്കാതെ ആരോഗ്യം വീട്ടില്‍ കിട്ടും

The papaya magic in health

0
266

പപ്പായ വീടിന്റെ പിന്നില്‍ കിളിവന്ന് കൊത്തിയാലും മൈന്‍ഡ് ചെയ്യാത്ത ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ കാലം മാറിയിരിക്കുന്നു പപ്പായയുടെ ഗുണഗണങ്ങള്‍ മനസ്സിലാക്കിയവര്‍ പലവിധത്തിലുള്ള തങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുന്നു. കാശ് കൊടുത്ത് വാങ്ങാതെ വീട്ടവളപ്പില്‍ കിട്ടുന്ന പഴങ്ങളില്‍ ഒന്നാണ് പപ്പായ.

കൊറോണ കത്തിക്കയറുന്ന ഇക്കാലത്ത് പ്രതിരോധശേഷിയാണ് വൈറസിനെ അകറ്റാനുള്ള ഏക മാര്‍ഗ്ഗമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ആയുര്‍വ്വേദവിധി പ്രകാരം പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ചില ഭക്ഷണങ്ങള്‍ക്ക് സാധിക്കുമെന്ന് പറയപ്പെടുന്നു. അതില്‍ ഒന്നാണ് പപ്പായ.

പ്രതിരോധശേഷി വര്‍ദ്ധിപ്പിച്ച് പലവിധ രോഗങ്ങളെ അകറ്റിനിര്‍ത്താന്‍ പപ്പായ സഹായിക്കും. അതുകൊണ്ട് കൂടിയാണ് പല മരുന്നുകളിലും ഇതിന്റെ സത്ത് ഉപയോഗിക്കുന്നത്. അയേണ്‍, ഫൊളേറ്റ്, ബി6, കാല്‍സ്യം, മഗ്നീഷ്യം, വൈറ്റമിന്‍ എ, സി, ബി1, ബി3, ബി5, ഇ, കെ, പൊട്ടാഷ്യം എന്നിവയ്ക്ക് പുറമെ ആന്റിഓക്‌സിഡന്റുകളും ഇവയില്‍ നിറഞ്ഞിരിക്കുന്നു.

ഡെങ്കുപ്പനിയ്‌ക്കെതിരെ പപ്പായ ഇലകളില്‍ നിന്നുള്ള സത്താണ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്. പ്ലേറ്റ്‌ലെറ്റ് കൗണ്ട് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതാണ് ഇതിന് കാരണം. ദഹനം മെച്ചപ്പെടുത്താനും പപ്പായ ബെസ്റ്റാണ്. ഇവയില്‍ അടങ്ങിയ നിരവധി വൈറ്റമിനും, മിനറലുകളും പ്രതിരോധശേഷിയെ സഹായിക്കും.

കൊളസ്‌ട്രോള്‍ നില പ്രകൃതിദത്തമായി കുറയ്ക്കാന്‍ സഹായിക്കുന്ന പപ്പായ ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. ആന്റിഓക്‌സിഡന്റുകളാണ് ഇതില്‍ പ്രധാനം. ഉയര്‍ന്ന രക്തസമ്മര്‍ദം നിയന്ത്രണത്തില്‍ നിര്‍ത്താനും, സോഡിയം നില കൂടുന്നത് ഒഴിവാക്കാനും ഈ പഴം വഴിയൊരുക്കും.