ഓസോണ്‍ പാളിയിലെ ദ്വാരം ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ചെറുതായെന്ന് ശാസ്ത്രജ്ഞര്‍. 1982 മുതല്‍ ഈ ദ്വാരം രേഖപ്പെടുത്തിയതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ അളവിലേക്ക് ഇപ്പോള്‍ എത്തിയെന്ന് നാസ വ്യക്തമാക്കി. അന്റാര്‍ട്ടിക്കയുടെ മുകളിലെ അന്തരീക്ഷത്തിലെ അസാധാരണ കാലാവസ്ഥാ മാറ്റങ്ങളാണ് ഇതിന് കാരണം.
ഓസോണ്‍ പാളിയിലെ ദ്വാരം വര്‍ഷാവര്‍ഷം വ്യത്യാസം കാണിക്കാറുണ്ട്. തണുപ്പേറിയ മാസങ്ങളില്‍ ഇത് വലുതാകുന്നതാണ് പതിവ്. എന്നാല്‍ പുതിയ പരിശോധനകളില്‍ ദ്വാരം 3.9 മില്ല്യണ്‍ സ്ക്വയര്‍ മൈല്‍ ആയി കുറഞ്ഞെന്നാണ് നിരീക്ഷണം. ആറാഴ്ച മുന്‍പ് 6.3 മില്ല്യണ്‍ ആയിരുന്നതാണ് റെക്കോര്‍ഡ് കുറവ് രേഖപ്പെടുത്തിയത്.
സാധാരണ വര്‍ഷത്തിലെ ഈ സമയത്ത് 8 മില്ല്യണ്‍ സ്ക്വയര്‍ മൈല്‍ വലുപ്പം ഉണ്ടാകാറുണ്ട്. ഇതൊരു നല്ല വാര്‍ത്തയാണെന്ന് നാസ എര്‍ത്ത് സയന്‍സ് മുഖ്യശാസ്ത്രജ്ഞന്‍ പോള്‍ ന്യൂമാന്‍ പ്രതികരിച്ചു. എന്നാല്‍ ബഹിരാകാശ സംബന്ധമായ താപനിലയാണ് ഈ ആശ്വാസത്തിന് കാരണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി. അല്ലാതെ ഓസോണ്‍ പാളി അതിവേഗം സുഖപ്പെട്ടതല്ല.
ഓസോണ്‍ നശിപ്പിക്കാനുള്ള പ്രധാന ഘടകം പോളാര്‍ സ്ട്രാറ്റോസ്ഫെറിക് മേഘങ്ങളാണെന്നാണ് നാസ പറയുന്നത്.