ഒതളങ്ങ തുരുത്തുകാരെ ഇനി ബിഗ് സ്‌ക്രീനില്‍ കാണാം; കാശിറക്കാന്‍ അന്‍വര്‍ റഷീദ്

Malayali's favourite web series Othalanga Thuruthu is now getting a big screen format

0
242

ലോക്ക്ഡൗണ്‍ എല്ലാവര്‍ക്കും ഒരു ദുരിതകാലമായിരുന്നു. എന്നാല്‍ ‘ഒതളങ്ങ തുരുത്തുകാര്‍ക്ക്’ ഇത് അനുഗ്രഹമായിരുന്നു. ഇതെന്തിനെ പറ്റിയാണ് ഈ പറയുന്നതെന്ന് സംശയിക്കുന്നവര്‍ക്കായി പറയാം, പ്രമുഖ ഓണ്‍ലൈന്‍ സീരീസാണ് ഒതളങ്ങ തുരുത്ത്. യുട്യൂബില്‍ എവിടെയോ കിടന്ന സീരീസിനെ രക്ഷിച്ചെടുത്തത് ലോക്ക്ഡൗണ്‍ കാലഘട്ടമാണ്.

എന്തായാലും മലയാളികളുടെ മനംകവര്‍ന്ന ഒതളങ്ങ തുരുത്തും, അവിടുത്തെ കഥാപാത്രങ്ങളും ബിഗ് സ്‌ക്രീനിലേക്ക് എത്തുകയാണ്. കൊല്ലത്തുകാരനായ എഴുത്തുകാരനും, ഡയറക്ടറും, എഴുത്തുകാരനുമായ അംബൂജിയുടെ സ്വപ്‌നങ്ങള്‍ക്കൊപ്പം കൂട്ടുകൂടുന്നത് സാക്ഷാല്‍ അന്‍വര്‍ റഷീദാണ്.

ഇതോടെ ഒതളങ്ങ തുരുത്ത് ബിഗ് സ്‌ക്രീനിലേക്ക് ചുവടുവെയ്ക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ആറ് എപ്പിസോഡുകള്‍ മാത്രമുള്ള ഒതളങ്ങ തുരുത്തിലെ പ്രകൃതിഭംഗിയും, കഥാപാത്രങ്ങളും ഒരുപോലെ പ്രേക്ഷകരെ പിടിച്ചിരുത്തി. പൂര്‍ണ്ണമായി കൊല്ലത്ത് ഷൂട്ട് ചെയ്യുന്ന സീരീസില്‍ അവിടെ നിന്നുള്ള അഭിനേതാക്കളാണ് കഥാപാത്രങ്ങളായുള്ളത്.

എന്തായാലും ഒരു വെബ് സീരീസ് സിനിമയായി രൂപം മാറുമ്പോള്‍ അത് ഏത് വിധത്തിലാണ് സംഭവിക്കുകയെന്ന ആകാംക്ഷയിലാണ് ആരാധകര്‍.