അവതാരകരില്ലാത്ത ആദ്യ ഓസ്കാര്‍ വേദിയില്‍ താരങ്ങളായി ഒലിവിയ കോള്മാന്. മികച്ച നടിക്കുള്ള 2019 ഓസ്കാര്‍ അവാര്‍ഡ് നേടിക്കൊണ്ടാണ് ഒലിവിയ സദസ്സിനെ വിസ്മയിപ്പിച്ചത്. ക്ലീനറായി വരെ ജോലി ചെയ്ത തന്റെ ജീവിതത്തില്‍ നിന്നും ഓസ്കാര്‍ വേദി വരെയെത്തിയ കഥ പറഞ്ഞ് ഒലിവിയ കോള്മാന് വേദി കീഴടക്കുകയും ചെയ്തു. ദി ഫേവറിറ്റ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കോള്മാന് ഓസ്കാര്‍.

ബൊഹീമിയന്‍ റാപ്സടിയിലെ അഭിനയത്തിന് റാമി മാലെക് മികച്ച നടനുള്ള ഓസ്കാര്‍ നേടി. ഗ്രീന്‍ ബുക്കാണ് മികച്ച ചിത്രം. ഇന്ത്യയില്‍ നിന്നുമുള്ള പിരീഡ്- എന്‍ഡ് ഓഫ് സെന്റന്‍സിന് മികച്ച ഡോക്യുമെന്ററി ഷോര്‍ട്ടിനുള്ള ഓസ്കാര്‍ ലഭിച്ചു.
മറ്റ് പ്രധാന അവാര്‍ഡുകള്‍ ഇവയാണ്:
മികച്ച സഹനടന്‍: മഹേര്‍ഷല അലി (ഗ്രീന്‍ ബുക്ക്)
മികച്ച സഹനടി: റെഗിന കിംഗ് (ഈ ബീല് സ്ട്രീറ്റ് കുഡ് ടോക്ക്)
മികച്ച സംവിധാനം: അല്‍ഫോണ്‍സോ കുവാറോണ്‍ (റോമാ)
ഡോക്യുമെന്ററി: ഫ്രീ സോളോ
കോസ്റ്റിയൂം ഡിസൈന്‍: ബ്ലാക് പാന്തര്‍
ഫിലിം എഡിറ്റിംഗ്: ബൊഹീമിയന്‍ റാപ്സഡി
ഒറിജിനല്‍ സ്കോര്‍: ബ്ലാക് പാന്തര്‍- ലുഡ്വിംഗ് ഗൊറാന്‍സണ്‍
സൗണ്ട് എഡിറ്റിംഗ്: ബൊഹീമിയന്‍ റാപ്സഡി
സൗണ്ട് മിക്സിംഗ്: ബൊഹീമിയന്‍ റാപ്സഡി
പ്രൊഡക്ഷന്‍ ഡിസൈന്‍: ബ്ലാക് പാന്തര്‍
ഡോക്യുമെന്ററി ഷോര്‍ട്ട്: പിരീഡ്. എന്‍ഡ് ഓഫ് സെന്റന്‍സ്
അനിമേറ്റഡ് ഷോര്‍ട്ട്: ബാവോ
ലൈവ് ആക്ഷന്‍ ഷോര്‍ട്ട്: സ്കിന്‍
അനിമേറ്റഡ് ഫീച്ചര്‍: സ്പൈഡര്മാന്: ഇന്‍ടു ദി സ്പൈഡര്‍ വേഴ്സ്
വിദേശഭാഷാ ചിത്രം: റോമാ (മെക്സിക്കോ)
അഡാപ്റ്റഡ് സ്ക്രീന്‍പ്ലേ: ബ്ലാക് ക്ലാന്സ്മാന്
ഒറിജിനല്‍ സ്ക്രീന്‍പ്ലേ: ഗ്രീന്‍ ബുക്ക്
മേക്ക്അപ്പ് & ഹെയര്‍: വൈസ്
വിഷ്വല്‍ ഇഫക്ട്സ്: ഫസ്റ്റ് മാന്‍
ഒറിജിനല്‍ സോംഗ്: ഷാലോ (എ സ്റ്റാര്‍ ഈസ് ബോണ്‍) ലേഡി ഗാഗാ
സിനിമാറ്റോഗ്രാഫി: റോമാ- അല്‍ഫോണ്‍സോ ക്യുരോണ്