രാഹുല്‍ ഗാന്ധി പറയുന്നു പ്രതിപക്ഷം സര്‍ക്കാരിനും, സൈന്യത്തിനും ഒപ്പം

0
390

സിആര്‍പിഎഫ് ജവാന്മാര്‍ക്ക് നേരെ നടന്ന അതിക്രൂരമായ അക്രമത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പൈശാചികമായ അക്രമണത്തെ അപലപിച്ച അദ്ദേഹം പ്രതിപക്ഷം ഒറ്റക്കെട്ടായി സര്‍ക്കാരിനും, സുരക്ഷാ സേനയ്ക്ക് ഒപ്പമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

മാധ്യമപ്രവര്‍ത്തകരുടെ മറ്റ് ചോദ്യങ്ങള്‍ മറുപടി നല്‍കാന്‍ രാഹുല്‍ വിസമ്മതിച്ചു. ‘ഇത് ദുഃഖത്തിന്റെയും, ബഹുമാനത്തിന്റെയും സമയമാണ്. ഞങ്ങള്‍ സര്‍ക്കാരിനും സുരക്ഷാ സേനയ്ക്കും സമ്പൂര്‍ണ്ണ പിന്തുണ നല്‍കും. ഇതല്ലാതെ മറ്റ് ചര്‍ച്ചകളിലേക്ക് വഴിമാറാതെ ശ്രദ്ധിക്കും. ഇത് ഞെട്ടിക്കുന്ന ദുരന്തമാണ്. നമ്മുടെ സൈനികര്‍ക്ക് നേരെ ഇത്തരം അക്രമം വെറുപ്പുളവാക്കുന്നു’, രാഹുല്‍ വ്യക്തമാക്കി.

ഞങ്ങള്‍ ഞങ്ങളുടെ ജവാന്മാര്‍ക്കൊപ്പം നിലയുറപ്പിക്കുകയാണ്, ഒരു ശക്തിക്കും രാജ്യത്തെ ഭിന്നിപ്പിക്കാനോ, തകര്‍ക്കാനോ കഴിയില്ല, രാഹുല്‍ ഓര്‍മ്മിപ്പിച്ചു.