സഖാവായാല്‍ വഴിലൂടെ പോകുന്നവനെ തടഞ്ഞുനിര്‍ത്തി നായയെന്നൊക്കെ വിളിക്കാലോ; മാണിക്യന്റെ പുതിയ വരവ്

0
422

ഡിവിഡി റിലീസിന് മുന്‍പായി ഒടിയനിലെ പുതിയ വീഡിയോ യുട്യൂബില്‍ പുറത്തുവിട്ടു. വി.എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയനിലെ സീനുകള്‍ റിലീസ് ചെയ്ത് ഡിവിഡി റിലീസ് ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് അണിയറക്കാര്‍.

അമിതപ്രതീക്ഷയുമായി എത്തിയ പ്രേക്ഷകനെ നിരാശപ്പെടുത്തി എന്ന് പഴികേട്ട ശേഷവും ഡിവിഡി റിലീസിനായി പ്രേക്ഷകര്‍ കാത്തിരിക്കുന്ന അവസ്ഥയാണ് ഈ മാര്‍ക്കറ്റിംഗ് വഴി ഒടിയന്‍ സൃഷ്ടിക്കുന്നത്. മലബാര്‍ മേഖലയിലെ ഒടിയന്‍മാരുടെ കഥ പറഞ്ഞ ചിത്രത്തില്‍ മോഹന്‍ലാലിന് പുറമെ പ്രകാശ് രാജും, മഞ്ജു വാര്യരും അഭിനയിക്കുന്നു.

ഒടിയനെ നാടിന്റെ ശാപമായി വിശേഷിപ്പിക്കുന്ന കമ്മ്യൂണിസ്റ്റ്കാരുടെ സീനാണ് ഇപ്പോള്‍ സൈന മൂവീസ് പുറത്തുവിട്ടിരിക്കുന്നത്.