ബ്യൂട്ടീഷ്യന്‍ ജോലി ഉപേക്ഷിച്ചു, നഗ്നയായി വീട് വൃത്തിയാക്കല്‍ ജോലി ഏറ്റെടുത്തു; 15 ജീവനക്കാരുമായി കമ്പനി വിപുലമാക്കി 25-കാരി

0
411

ബ്രിട്ടനിലെ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഗ്രാജുവേഷന്‍ നേടുകയെന്നത് ചെറിയ കാര്യമല്ല. ഇതിന് ശേഷം ബ്യൂട്ടീഷ്യന്‍ ജോലിയില്‍ ഏര്‍പ്പെട്ട യുവതി പക്ഷെ ആ ജോലി ഉപേക്ഷിച്ചു. ഇതിന് പകരം നഗ്നയായി ആളുകളുടെ വീട് വൃത്തിയാക്കുന്ന ജോലിയിലാണ് ഇവര്‍ ഏര്‍പ്പെട്ടത്. മണിക്കൂറിന് 75 പൗണ്ടാണ് ചാര്‍ജ്ജ്, അതായത് ഏകദേശം 6700 ഇന്ത്യന്‍ രൂപ.

സ്‌കോട്ട്‌ലണ്ടിലെ എഡിന്‍ബര്‍ഗ് സ്വദേശിനി 25-കാരി വിക്ടോറിയ മര്‍ഫിയാണ് ഈവന്റ്‌സ് മാനേജ്‌മെന്റില്‍ ഡിഗ്രി നേടിയ ശേഷം ഗ്ലിമ്മര്‍ എന്ന സ്ഥാപനം ആരംഭിച്ചത്. ഇപ്പോള്‍ നഗ്ന ക്ലീനിംഗ് ജോലിക്ക് 15 പേരെയും വിക്ടോറിയ നിയോഗിക്കുന്നു. ഇതില്‍ മൂന്ന് പുരുഷന്‍മാരും ഉള്‍പ്പെടുന്നു. മണിക്കൂറിന് 55 പൗണ്ട് മുതല്‍ 75 പൗണ്ട് വരെയാണ് വേതനം, നഗ്നതയുടെ അളവ് അനുസരിച്ചാണ് ശമ്പളം.

പ്രത്യേകതയുള്ള ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിച്ച് ഇരിക്കവെയാണ് ഒരു അമേരിക്കന്‍ കമ്പനിയുടെ നഗ്ന ക്ലീനിംഗ് സര്‍വ്വീസ് പരസ്യം വിക്ടോറിയ ശ്രദ്ധിച്ചത്. സുരക്ഷിതത്വം ഹനിക്കുന്ന തരത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെയാണ് നഗ്ന ക്ലീനിംഗെന്ന് ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു. കുടുംബവും, സുഹൃത്തുക്കളും തന്റെ ജോലിയെ പിന്തുണയ്ക്കുന്നതായും വിക്ടോറിയ വ്യക്തമാക്കി.