‘ഇന്ത്യ അത്ര പോരാ. ഹോ എന്താ ചൂട്, റോഡില്‍ ഇറങ്ങിയാല്‍ സംസ്കാരമില്ലാത്ത ആളുകള്‍. വാഹനം ഓടിക്കാന്‍ ഇവനൊക്കെ എവിടുന്നാണ് പഠിച്ചത്. ഹോണ്‍ അടിച്ചാല്‍ പോലും വഴിയില്‍ നിന്ന് മാറാന്‍ ഇവനൊക്കെ വലിയ ബുദ്ധിമുട്ടാണ്. അതൊക്കെ ഞങ്ങടെ അമേരിക്ക, അല്ലെങ്കില്‍ ഗള്‍ഫ്. ഹോ, എന്താ സംഭവം. റോഡൊക്കെ ഒന്ന് കാണണം. കാറുകള്‍ ഏതു തരം വേണം. എസീന്ന് ഒരു നിമിഷം മാറാറില്ല’, ഈ ഡയലോഗുകള്‍ നിങ്ങളില്‍ പലരും കേട്ടിരിക്കും. വിദേശരാജ്യങ്ങളില്‍ പോയിവന്ന പല ഇന്ത്യന്‍ സുഹൃത്തുക്കളും, ബന്ധുക്കളും ഇത്തരം ഡയലോഗുകള്‍ പറയുന്നത് ഒരിക്കലെങ്കിലും നമ്മള് കേട്ടിരിക്കും.
പക്ഷെ എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്ന് പറയുന്നത് പോലെ, ഇന്ത്യ ഒരു സംഭവമാണെന്ന് ഇവര്‍ ഉള്‍പ്പെടെ സമ്മതിക്കേണ്ട സമയം വന്നിരിക്കുന്നു. ലോകത്ത് ദുരന്തങ്ങള്‍ സമ്മാനിച്ച് എത്തിയ ഒരു വൈറസ് വന്നപ്പോഴാണ് നമ്മുടെ നാട്ടുകാര്‍ക്ക് ഉള്‍പ്പെടെ ഈ രാജ്യത്തോട് ഇപ്പോള്‍ അല്‍പ്പം മതിപ്പ് വന്നുചേര്‍ന്നിരിക്കുന്നത്. ഇതുവരെ സൂപ്പറാണെന്ന് ഇവര്‍ തന്നെ വീമ്പടിച്ച രാജ്യങ്ങള്‍ കൊറോണാവൈറസ് വന്നപ്പോള്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ തങ്ങളുടെ നാട്ടുകാരല്ല വിദേശികള്‍ തന്നെയാണെന്ന് ഉറപ്പിച്ചതോടെയാണ് ഈ പ്രേമം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്.
പറഞ്ഞുവരുമ്പോള്‍ ഈ വമ്പന്‍ രാജ്യങ്ങളുടെ സമ്പത്തിന് ഏഴയലത്ത് വരില്ല ഇന്ത്യ. പക്ഷെ ഒരു മഹാമാരി 130 കോടിയോളം വരുന്ന ജനതയ്ക്ക് ഏല്‍പ്പിക്കാവുന്ന ആഘാതത്തിന്റെ ശക്തി കുറയ്ക്കാന്‍ സര്‍ക്കാരിന്റെയും, ആരോഗ്യ മേഖലയുടെയും ഒത്തുചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ മൂലം തടഞ്ഞുനിര്‍ത്തപ്പെട്ടു. ഇന്ത്യയിലെ മരണനിരക്ക് ഇപ്പോള്‍ വെറും 3.3% മാത്രമാണ്. ഒരു ലക്ഷം ജനസംഖ്യയില്‍ 0.09 പേര് മാത്രം രോഗം ബാധിച്ച് മരിക്കുന്നു.

രോഗത്തെ പിടിച്ചുനിര്‍ത്തിയ സൗത്ത് കൊറിയ പോലുള്ള വന്‍കിട രാജ്യങ്ങള്‍ക്ക് ഒപ്പമാണ് ഇക്കാര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം. ആദ്യ ഘട്ടത്തില്‍ വൈറസ് എത്തിയ സൗത്ത് കൊറിയ മികച്ച പ്രതിരോധമാണ് വൈറസിനെതിരെ സ്വീകരിച്ചത്. 10,780 കേസുകളും, 250 മരണങ്ങളുമായി അവര്‍ വൈറസിന്റെ ശക്തി കുറച്ചു. ഇതിനൊപ്പമാണ് ഇന്ത്യയുടെ പ്രവര്‍ത്തനം. ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി കൊറോണാവൈറസ് റിസോഴ്സ് സെന്റര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
യൂറോപ്യന്‍ രാജ്യങ്ങളും, അമേരിക്കയും കൊറോണയ്ക്ക് മുന്നില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ്. ബെല്‍ജിയം ലക്ഷത്തില്‍ 67.4 പേര് മരിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ സ്പെയിന്, ഇറ്റലി, യുകെ, ഫ്രാന്‍സ്, യുഎസ് എന്നിവിടങ്ങളില്‍ യഥാക്രമം 53, 47, 42, 37, 20 എന്നിങ്ങനെയാണ് മരണങ്ങള്.
ഈ ഘട്ടത്തില്‍ മുന്‍കൂട്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് ഇന്ത്യക്ക് തുണയായത്. പ്രവാസികള്‍ തങ്ങളുടെ സുരക്ഷിത സ്ഥാനങ്ങളെന്ന് കരുതിയ രാജ്യങ്ങളില്‍ നിന്നും നാട്ടിലേക്ക് മടങ്ങാന്‍ തിടുക്കം കൂട്ടുന്നത് കുടുംബങ്ങളുടെ അരികിലേക്ക് എത്തുകയെന്ന ആഗ്രഹം കൊണ്ട് മാത്രമല്ല, ഇന്ത്യ സുരക്ഷിതമാണെന്ന തിരിച്ചറവ് കൊണ്ട് കൂടിയാണ്.