ആ വെളുത്ത ജിറാഫിനെയും, കുഞ്ഞിനെയും വേട്ടക്കാര്‍ കൊന്നു; ഇനി ലോകത്തില്‍ ഒന്ന് മാത്രം!

White giraffe and calf killed by poachers

0
448

കെനിയയിലുണ്ടായിരുന്ന ഏക വെളുത്ത പെണ്‍ ജിറാഫിനെയും, കുഞ്ഞിനെയും വേട്ടക്കാര്‍ കൊലപ്പെടുത്തി. ലോകത്തില്‍ മറ്റൊരിടത്തും കാണാത്ത അപൂര്‍വ്വ മൃഗങ്ങളുടെ സംരക്ഷണത്തിന് ഏറ്റ കനത്ത തിരിച്ചടിയാണ്. കിഴക്കന്‍ കെനിയയിലെ ഗാരിസാ മേഖലയില്‍ സായുധരായ വേട്ടക്കാര്‍ വകവകരുത്തിയ രണ്ട് ജിറാഫുകളുടെ ജഡങ്ങള്‍ എല്ലായ അവസ്ഥയിലാണ് കണ്ടെത്തിയത്.

ഇവയുടെ മരണത്തോടെ ലോകത്തില്‍ ഒരേയൊരു വെളുത്ത ജിറാഫ് മാത്രമാണ് ബാക്കിയുള്ളത്. കൊല ചെയ്യപ്പെട്ട പെണ്‍ ജിറാഫിന് പിറന്നതാണ് ഈ ആണ്‍ ജിറാഫെന്ന് ഇഷാഖ്ബിനി ഹിറോളാ കമ്മ്യൂണിറ്റി കണ്‍സേര്‍വന്‍സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കെനിയയ്ക്ക് ഇതൊരു ദുഃഖ ദിനമാണെന്ന് വ്യക്തമാക്കിയാണ് കണ്‍സേര്‍വന്‍സി വാര്‍ത്ത പുറത്തുവിട്ടത്.

വെളുത്ത ജിറാഫ് ജീവിച്ചിരുന്ന ഒരേയൊരു മേഖലയായിരുന്നു ഇത്. കെനിയയിലെ ടൂറിസത്തിനും, ഗവേഷണ മേഖലകള്‍ക്കും ഈ കൊലപാതകം കനത്ത തിരിച്ചടിയാണ് നല്‍കുന്നത്. 2017-ലാണ് വെളുത്ത ജിറാഫിനെ ആദ്യമായി കണ്ടത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് രണ്ട് കുഞ്ഞുങ്ങള്‍ക്ക് ഇത് ജന്മം നല്‍കിയത്.

ല്യൂസിസം എന്ന അവസ്ഥയാണ് ഈ ജിറാഫുകള്‍ക്ക് ഈ നിറം സമ്മാനിക്കുന്നത്. ജിറാഫ് കണ്‍സര്‍വേഷന്‍ ഫൗണ്ടേഷന്‍ കണക്ക് പ്രകാരം ആഫ്രിക്കയിലെ ജിറാഫുകളുടെ എണ്ണം 1980-കള്‍ മുതല്‍ 30 ശതമാനം കുറവ് വന്നിട്ടുണ്ട്. ചില ഭാഗങ്ങളില്‍ ഇത് 95 ശതമാനമാണ്.