ഭക്ഷണത്തില്‍ വഞ്ചന കാണിക്കുന്നവര്‍ക്ക് ഇന്ത്യക്ക് പുറത്തുള്ളവര്‍ക്ക് ശിക്ഷ കഠിനമാണ്. ഇന്ത്യയില്‍ നിയമങ്ങള്‍ ഒരുപാട് ഉണ്ടെങ്കിലും ഭക്ഷണത്തില്‍ തട്ടിപ്പ് കാണിക്കുന്നത് പതിവ് കാര്യമാണ്. വെജിറ്റേറിയന്‍ ആണെന്ന് കരുതി നമ്മള് കഴിക്കുന്ന ചില ഭക്ഷണങ്ങള്‍ നോണ്‍ വെജിറ്റേറിയന്‍ ആകാറുണ്ട്. മസാല ദോശയില്‍ നല്ല നെയ്യിന് പകരം മൃഗക്കൊഴുപ്പ് ചേര്‍ക്കുന്ന വിരുതന്മാരാണ് ഇന്ന് ഏറെയുള്ളത്.
ഇതുപോലെ വെജിറ്റേറിയന്‍ ആണെന്ന് കരുതുന്ന എന്നാല്‍ നോണ്‍ വെജിറ്റേറിയന്‍ വിഭാഗത്തില്‍ പെടുന്ന ചില ഭക്ഷണങ്ങള്‍ ഇവിടെ പരിചയപ്പെടാം. പൊറോട്ടയും ചപ്പാത്തിയുമൊക്കെ കൂട്ടുകാര്‍ കഴിക്കുമ്പോള്‍ ചില വെജിറ്റേറിയന്‍ പ്രേമികള്‍ നാന് തെരഞ്ഞെടുക്കാറുണ്ട്.

എന്നാല്‍ നാന് യഥാര്‍ത്ഥത്തില്‍ നോണ്‍ വെജ് ഭക്ഷണമാണ്. മാവ് കുഴക്കുമ്പോള്‍ മൃദുവാക്കാന്‍ മുട്ട ഉപയോഗിക്കുന്നതാണ് ഇതിന് കാരണം. ഇതിലേറെ ഞെട്ടിക്കുന്ന മറ്റൊരു നോണ്‍ വെജ് ഭക്ഷണമാണ് പഞ്ചസാര. യഥാര്‍ത്ഥ പഞ്ചസാര വെളുത്ത നിറമല്ല. മൃഗങ്ങളുടെ എല്ല് കരിച്ച കട്ട ഉപയോഗിച്ചാണ് ഇത് പോളിഷ് ചെയ്ത് വെളുപ്പിക്കുന്നത്.
മെട്രോ ട്രെന്‍ഡിന്റെ ഭാഗമായി ഭക്ഷണക്രമത്തില്‍ പ്രവേശിച്ച ഡൗനട്ടില് ഉപയോഗിക്കുന്ന എല്‍ സിസ്റ്റിന് താറാവിന്റെ തൂവലും, പന്നിയുടെ കാലും ഉപയോഗിച്ചാണ് തയ്യാറാക്കുന്നത്. ച്യൂയിംഗ് ഗം വായിലിട്ട് ചവച്ച് നടക്കുന്നത് പലര്‍ക്കും സ്റ്റൈലാണ്. ഇതില്‍ ജെലാറ്റിന്‍ അടങ്ങിയിട്ടുള്ളതായി ചിലര്‍ക്കെങ്കിലും അറിയാമെങ്കിലും ഇത് എവിടെ നിന്ന് വരുന്നുവെന്ന് അറിവ് കുറവാകും.
പന്നിയുടെയും, പശുവിന്റെ തൊലി, ഞരമ്പ്, അസ്ഥിബന്ധം, എല്ലുകള്‍ എന്നിവയില്‍ നിന്നാണ് ജെലാറ്റിന്റെ വരവ്. കേക്ക് മിക്സ്, ചില തരം ചോക്ലേറ്റ്, പാക്ക് ചെയ്ത ഓറഞ്ച് ജ്യൂസ്, ചുവന്ന മിഠായികള്‍, ചില ചീസ് വിഭാഗങ്ങള്‍ എന്നിവയിലും ശുദ്ധ വെജിറ്റേറിയന്സിന് പറ്റാത്ത ചില ചേരുവകള്‍ ഉള്‍പ്പെടുന്നുണ്ട്.