സ്മാര്‍ട്ട്ഫോണ്‍ കൈയില്‍ ഇല്ലാതെ എത്ര സമയം നിങ്ങള്‍ക്ക് പിടിച്ച് നില്ക്കാന് കഴിയും? ഹോ, ചിന്തിക്കാനേ വയ്യ, അല്ലേ! ഈ അവസ്ഥയെയാണ് കേംബ്രിഡ്ജ് ഡിക്ഷണറി 2018-ലെ വാക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. നോമോഫോബിയ എന്നാല്‍ ഫോണ്‍ കൈവശം ഇല്ലാതാകുമ്പോള്‍ ഉത്കണ്ഠ, ഭയം അല്ലെങ്കില്‍ അത് ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥ എന്നൊക്കെയാണ്.
പൊതുജനങ്ങളുടെ വോട്ടില്‍ നിന്നാണ് ഈ വര്‍ഷത്തെ വാക്ക് തെരഞ്ഞെടുത്തത്. നോമോഫോബിയ എന്ന വാക്ക് തെരഞ്ഞെടുത്തതോടെ ലോകത്തിലെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങള്‍ അവരുടെ ഏറ്റവും വലിയ ആശങ്കയാണ് പങ്കുവെച്ചതെന്ന് കേംബ്രിഡ്ജ് ഡിക്ഷണറി പറയുന്നു. ആധുനിക കാലത്തെ വാക്കുകളായി രണ്ട് വാക്കുകള്‍ ചേര്‍ത്താണ് നോമോഫോബിയ രൂപപ്പെട്ടത്.
ഓക്സ്ഫോര്‍ഡ് ഡിക്ഷണറിയുടെ വേര്‍ഡ് ഓഫ് ദി ഇയറായി ടോക്സിക് എന്ന വാക്ക് തെരഞ്ഞെടുത്തിരുന്നു.