കാത്തിരുപ്പോം; വേറെ ലെവലായി സൂര്യയുടെ ‘എന്‍ജികെ’- അഥവാ നന്ദ ഗോപാലന്‍ കുമരന്‍ ടീസര്‍

0
375

തെരഞ്ഞെടുപ്പ് കാലത്ത് ഒരു രാഷ്ട്രീയ സിനിമയുമായി സൂര്യ എത്തുന്നു. ഇതിന്റെ സൂചനകള്‍ നല്‍കി താരത്തിന്റെ എന്‍ജികെ- നന്ദ ഗോപാലന്‍ കുമരന്‍ ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ പുറത്തിറക്കി. സെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ ചോരുമെന്ന ആശങ്കയെത്തുടര്‍ന്നാണ് തീയേറ്ററില്‍ എത്തുന്നതിന് മുന്‍പ് ഓണ്‍ലൈനില്‍ റിലീസ് ചെയ്തത്.

ആളുകള്‍ എന്നെ എന്‍ജികെ എന്ന് വിളിക്കുന്നു എന്ന സൂര്യയുടെ ശബ്ദത്തിലുള്ള അവതരണത്തോടെയാണ് ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറിന്റെ തുടക്കം. രാഷ്ട്രീയത്തിലേക്കോ എന്ന് രാകുല്‍ പ്രീത് കഥാപാത്രം സൂര്യയോട് ചോദിക്കുമ്പോള്‍ ‘കുമരാ നീ മുന്നോട്ട് പോകൂ. നീ ചെന്നാല്‍ അഴുക്കുചാല്‍ പോലും ശുദ്ധമാകും’ എന്നാണ് സായി പല്ലവി കഥാപാത്രം പ്രോത്സാഹിപ്പിക്കുന്നത്.

ജനങ്ങളെ അഭിസംബോധന ചെയ്യുന്നതും, അക്രമാസക്തമായ ജനക്കൂട്ടവും ഉള്‍പ്പെടെയുള്ള അവസ്ഥകളും ടീസറില്‍ കാണാം. കാത്തിരിപ്പോം (കാത്തിരിക്കാം) എന്ന് സൂര്യ കഥാപാത്രം പറയുന്നതോടെയാണ് ടീസര്‍ അവസാനിക്കുന്നത്. ആറ് വര്‍ഷത്തിന് ശേഷമാണ് സെല്‍വരാഘവന്‍ എന്‍ജികെയുമായി വരുന്നത്. സംവിധായകന്റെ ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് എന്‍ജികെ റിലീസ് നീണ്ടത്. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.