നമ്മുടെ ഒരു സുഹൃത്തിന്, അല്ലെങ്കില്‍ കുടുംബാംഗത്തിന് ഭാരം കൂടുതലാണെന്ന് ഉപദേശിക്കാന്‍ പലര്‍ക്കും വലിയ ഉത്സാഹമാണ്. കാണുമ്പോഴെല്ലാം ഇത് ഓര്‍മ്മിപ്പിക്കുകയും ചെയ്യും. ഒരുപക്ഷെ പ്രിയപ്പെട്ടവരുടെ ആരോഗ്യത്തെക്കുറിച്ചുള്ള ചിന്തയാകാം ഇതിന് കാരണം. പക്ഷെ വണ്ണം കൂടുതലാണെന്ന് ഇവരോട് ചൂണ്ടിക്കാണിക്കുന്നത് നല്ല കാര്യമാണോ?
ഉദ്ദേശം എത്ര നല്ലതാണെന്ന് പറഞ്ഞാലും ഈ ചൂണ്ടിക്കാണിക്കലുകള്‍ വിപരീത ഫലമാണ് സൃഷ്ടിക്കുന്നതെന്ന് ഡബ്യുഡബ്യു ചീഫ് ഓഫീസര്‍ ഗാരി ഫോസ്റ്റര്‍ പറയുന്നു. പ്രിയപ്പെട്ട ഒരാള്‍ക്ക് അമിതവണ്ണമുണ്ടെന്ന് ആദ്യം ചൂണ്ടിക്കാണിക്കരുതെന്ന് അദ്ദേഹം പറയുന്നു.
ഭാരം കൂടിയാല്‍ അത് അറിയാത്ത വ്യക്തികളില്ല. അത് കുറയ്ക്കാന്‍ അവര്‍ പാടുപെടുകയാകാം. ആ സമയത്ത് നിനക്ക് ഭാരം കൂടുതലാണെന്ന് നിങ്ങളുടെ ആശങ്ക അവരോട് പറയുന്നത് ഗുണം ചെയ്യില്ല, ഫിലഡെല്ഫിയയില് നിന്നുള്ള ഈ വിദഗ്ധന്‍ ചൂണ്ടിക്കാണിച്ചു.
ഇതിന് പകരം ഭാരംകൂടുതലുള്ള വ്യക്തി തന്നെ ഇതെക്കുറിച്ച് സംസാരിക്കുമ്പോള്‍ പിന്തുണ നല്‍കുകയാണ് വേണ്ടത്. പരിചയം ഉള്ളവരും, ഇല്ലാത്തവരുമെല്ലാം വണ്ണത്തിന്റെ കാര്യം ഓര്‍മ്മിപ്പിച്ച് പരിഹസിക്കുമ്പോള്‍ ഇത് കുറയ്ക്കാനുള്ള മനസ്സാണ് ഇല്ലാതാകുന്നതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
സ്വന്തം ശരീരത്തെക്കുറിച്ച് പോസിറ്റീവ് ചിന്തകള്‍ ഉണര്‍ത്തി, സ്നേഹത്തോടെ ഊര്‍ജ്ജം പകര്‍ന്ന് ഭാരം കുറയ്ക്കാനുള്ള യാത്രകള്‍ക്ക് ഇറങ്ങുകയാണ് ആവശ്യം.