ആദ്യ പ്രണയം മറക്കാന്‍ സാധിക്കുന്നില്ലേ; ഇയാളാണ് പ്രതി

0
316

പ്രണയിച്ചവര്‍ക്ക് അറിയാം എന്ത് കൊണ്ടാണ് ഇതിന് കണ്ണുംമൂക്കും ഇല്ലെന്ന് പറയുന്നതിന്റെ കാരണം. ബന്ധം അവസാനിപ്പിച്ചാലും ആ പ്രണയം പക്ഷെ പലര്‍ക്കും മറക്കാന്‍ സാധിക്കാറില്ല. ഏറെ ഇഷ്ടത്തോടെ ആ ആദ്യ പ്രണയം ഇന്നും ഇവര്‍ മനസ്സില്‍ കാത്തുസൂക്ഷിക്കും.

ആദ്യത്തെ അനുഭവം ആകുന്നത് കൊണ്ടാണ് ഇത് നമ്മള്‍ ഓര്‍മ്മിച്ച് വെയ്ക്കുന്നത്. ആദ്യമായി ഓടിച്ച കാര്‍, ആദ്യമായി ട്രിപ്പ് പോയ സ്ഥലം എന്നിങ്ങനെയുള്ള ഇഷ്ടങ്ങള്‍ പോലെയാണ് ആദ്യ പ്രണയവും ഹൃദയത്തില്‍ ഇടംപിടിക്കുക. ഇതിനൊരു ശാസ്ത്രീയ വശവുമുണ്ട്.

തലച്ചോറിലെ ഹിപ്പോകാംപസ് എന്ന ഇടമാണ് ഈ സവിശേഷ അനുഭവങ്ങളെ പിടികൂടി ശേഖരിച്ച് വെയ്ക്കുന്നത്. ഈ പുതിയ അനുഭവങ്ങളെ സമാനമായ വിവരങ്ങളില്‍ നിന്നും വ്യത്യസ്തമായി സൂക്ഷിക്കുകയും ചെയ്യും. ഇതുവഴി ഈ ആദ്യാനുഭവം എപ്പോഴും ഓര്‍മ്മിക്കാനും വഴിയൊരുക്കും.

സാധാരണ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളെ പോലെയാകില്ല തലച്ചോര്‍ ആദ്യ പ്രണയം മുതല്‍ ആദ്യ ചുംബനം വരെയുള്ള ഓര്‍മ്മകളെ കൈകാര്യം ചെയ്യുന്നതും, ശേഖരിക്കുന്നതും. ആദ്യ പ്രണയം ഇന്നലെ കഴിഞ്ഞത് പോലെ ഓര്‍മ്മിക്കുന്നുവെങ്കില്‍ ആരെയും കുറ്റം പറയാന്‍ സാധിക്കില്ല, കാരണം തലച്ചോര്‍ ആ രീതിയില്‍ അതിനെ ശേഖരിച്ച് സൂക്ഷിക്കുന്നു.