സര്‍പ്രൈസ്; പ്രഭുദേവ ചിത്രത്തില്‍ നയന്‍സ് നായിക; സ്വപ്‌നമോ, സത്യമോ?

Lady superstar Nayans to act in Prabhudeva movie?

0
349

സര്‍പ്രൈസുകള്‍ ജീവിതത്തിന്റെ ഭാഗമാണ്. ചിലപ്പോള്‍ നല്ലത് സംഭവിക്കുമ്പോള്‍. ചിലപ്പോള്‍ മോശവും സംഭവിക്കും. ഇതില്‍ ഏത് തന്നെ വന്നുചേര്‍ന്നാലും ഇരുകൈയും നീട്ടി സ്വീകരിക്കാതെ എന്ത് മാര്‍ഗ്ഗം! കൊറോണ കാലമായതിനാല്‍ സിനിമാലോകവും പെട്ടിയില്‍ കുടുങ്ങി ഇരിക്കുകയാണ്.

ഇതിനിടെയാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുമായി ബന്ധപ്പെട്ട ഒരു വാര്‍ത്ത പുറത്തുവരുന്നത്. നയന്‍സ് പുതിയൊരു ചിത്രത്തില്‍ അഭിനയിക്കാന്‍ സമ്മതിച്ചിരിക്കുന്നു, അതും സാക്ഷാല്‍ പ്രഭുദേവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍. ആരാധകരെയും, എതിരാളികളെയും വിസ്മയിപ്പിച്ച ഈ വാര്‍ത്ത സത്യാമണെന്ന് തന്നെയാണ് ഇതുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നത്.

തമിഴിലെ ഒരു പ്രമുഖ നായകന് നിശ്ചയിച്ചിരുന്ന കഥാപാത്രത്തെയാണ് പകരമായി നയന്‍സിനെ കൊണ്ട് അഭിനയിപ്പിക്കുന്നതത്രേ. ഏതാനും വര്‍ഷം മുന്‍പ് പ്രഭുദേവയും, നിര്‍മ്മാതാവ് ഇസരി ഗണേശും കൈകോര്‍ത്ത് പ്രഖ്യാപിച്ച ‘കറുപ്പ് രാജാ വെള്ളൈ രാജാ’ എന്ന ചിത്രമാണ് നയന്‍സിനെ ഉള്‍ക്കൊള്ളിച്ച് പുനരാരംഭിക്കുന്നത്. കാര്‍ത്തി, വിശാല്‍ എന്നിവരെയാണ് പ്രധാന കഥാപാത്രങ്ങളായി നേരത്തെ നിശ്ചയിച്ചിരുന്നത്.

അന്ന് മുന്നോട്ട് പോകാതിരുന്ന ആ പ്രൊജക്ടിനാണ് വീണ്ടും ജീവന്‍ വെച്ചിരിക്കുന്നത്. കാര്‍ത്തിയുടെ റോള്‍ അതേപടി നിലനിര്‍ത്തുമ്പോള്‍ വിശാലിന്റെ കഥാപാത്രം സ്ത്രീയുടേതായി മാറ്റി നയന്‍താരയെ സമീപിക്കുകയായിരുന്നു. ഔദ്യോഗിക പ്രഖ്യാപനം വരുന്നത് വരെ കാത്തിരിക്കുക മാത്രമാണ് തല്‍ക്കാലം മാര്‍ഗ്ഗം.

ബന്ധങ്ങളില്‍ പ്രശ്‌നങ്ങള്‍ നേരിട്ടാല്‍ അത് സഹിച്ച് മുന്നോട്ട് പോകുന്നതിന് പകരം, പരിപാടി അവസാനിപ്പിക്കുന്നതാണ് നല്ലതെന്നാണ് പ്രഭുദേവുമായുള്ള ബന്ധം അവസാനിപ്പിച്ചത് സംബന്ധിച്ച് നയന്‍സ് ഒരു അഭിമുഖത്തില്‍ പ്രതികരിച്ചത്. പ്രഭുദേവയുമായുള്ള പ്രണയബന്ധം അവസാനിപ്പിച്ച നയന്‍താര ആ സംവിധായകനൊപ്പം ഒരു പ്രൊജക്ട് ചെയ്താല്‍ അവരുടെ പ്രൊഫഷണലിസത്തിന് കൈയടിക്കാതെ തരമില്ല!