തീവ്രവാദത്തിന് മതമില്ല, രാജ്യമില്ല; ഇത് പറഞ്ഞത് മാത്രമേ മുന്‍ ക്രിക്കറ്റ് താരമായ ഈ കോണ്‍ഗ്രസ് മന്ത്രിക്ക് ഓര്‍മ്മയുള്ളൂ

0
270

സ്‌ഫോടവസ്തുക്കള്‍ നിറച്ച എസ്‌യുവി സിആര്‍പിഎഫ് കണ്‍വോയിലേക്ക് ഇടിച്ചുകയറ്റി നാല്‍പതിലേറെ സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടതിന്റെ ഞെട്ടല്‍ വിട്ടുമാറുന്നതിന് പണി ഏറ്റുവാങ്ങി കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമായി നവജ്യോത് സിംഗ് സിദ്ധു. തീവ്രവാദത്തിന് മതമില്ല, രാഷ്ട്രമില്ല എന്നായിരുന്നു ഈ മുന്‍ ക്രിക്കറ്റ് താരത്തിന്റെ പ്രതികരണം.

രാഹുല്‍ ഗാന്ധിയുടെ പ്രതികരണത്തിന് നേരെ വിപരീതമാണ് സിദ്ധുവിന്റെ വാക്കുകള്‍. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വ്യത്യാസങ്ങള്‍ മാറ്റാന്‍ ചര്‍ച്ചയിലൂടെ മാത്രമേ കഴിയൂവെന്നും സിദ്ധു ക്ലാസെടുത്തു. എന്തായാലും വ്യാപകമായ വിമര്‍ശനമാണ് ഇതോടെ കോണ്‍ഗ്രസ് നേതാവിനെ തേടിയെത്തിയത്.

സിആര്‍പിഎഫ് നേരിട്ടത് സിദ്ധു നേരിട്ടിട്ടില്ലെന്ന് വിമരമിച്ച മേജര്‍ ജനറല്‍ ജിഡി ബക്ഷി വിമര്‍ശിച്ചു. യൂണിഫോം അണിഞ്ഞവര്‍ സംഘര്‍ഷഭരിതമായ മേഖലയില്‍ ദിവസേന നേരിടുന്ന അവസ്ഥകള്‍ സിദ്ധുവിന് അറിയില്ല. നാണംകെട്ട പ്രതികരണമാണ് ക്രിക്കറ്റ് താരം നടത്തിയത്, ബക്ഷി ആഞ്ഞടിച്ചു.

ഇമ്രാന്‍ ഖാന്റെ സ്ഥാനാരോഹണ ചടങ്ങിനെത്തിയ സിദ്ധു പാക് ആര്‍മി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വയെ കെട്ടിപ്പുണര്‍ന്നത് വലിയ വിവാദമായിരുന്നു. ഇതിനിടെയാണ് രാജ്യം ഞെട്ടലില്‍ ഇരിക്കുമ്പോള്‍ സിദ്ധുവിന്റെ പ്രതികരണം വീണ്ടും വിവാദമായത്.