ഒരു ഫോണ്‍ വാങ്ങണോ, അതോ ഒരു ബൈക്ക് വാങ്ങണോ? ഇതെന്ത് ചോദ്യം, രണ്ടും രണ്ട് കാര്യങ്ങള്‍, രണ്ട് ആവശ്യങ്ങള്‍. പണം നോക്കി ബൈക്കും, ഫോണും വാങ്ങിയിരുന്ന കാലമൊക്കെ പൊയ്പ്പോയിരിക്കുന്നു. കാശല്ല ഗുണമാണ് പ്രധാനം, കാരണം ലോണ്‍ തരാന്‍ ഒരുപാട് സ്ഥാപനങ്ങള്‍ ചുറ്റിലുമുണ്ടെന്നത് തന്നെ!
എന്തായാലും അത്തരം ഫോണ്‍ പ്രേമികള്‍ക്കായി മോട്ടോറോള ഇന്ത്യയില്‍ തങ്ങളുടെ ആദ്യത്തെ ഫോള്‍ഡിംഗ് ഫോണ്‍ മോട്ടോറോള റേസര്‍ അവതരിപ്പിച്ചു. പഴയകാലത്തെ റേസര്‍ ഫ്ളിപ്പ് ഫോണിന് സമാനമാണ് പുതിയ ഡിസൈന്‍. ഇന്ത്യയില്‍ അവതരിപ്പിച്ച മോട്ടോറോള റേസര്‍ ഫോണിന് 1,24,999 രൂപയാണ് വില.
ഫെബ്രുവരി 16 മുതല്‍ ഫ്ളിപ്പ്കാര്‍ട്ടില്‍ പ്രീ-ബുക്കിംഗ് ലഭ്യമാണ്. ഏപ്രില്‍ 2ന് വില്‍പ്പന ആരംഭിക്കും.
പ്രധാന സവിശേഷതകള്‍ ഇങ്ങനെ:
- 6.2 ഇഞ്ച് പിഒഎല്‍ഇഡി ഫോള്‍ഡബിള്‍ ഡിസ്പ്ലേ
- 2142 x 876 പിക്സല്‍ റെസലൂഷന്‍
- ഫോണ്‍ അടയ്ക്കുമ്പോള്‍ 2.7 ഇഞ്ച് കവര്‍ സ്ക്രീന്‍
- ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 710 പ്രൊസസര്‍
- 6ജിബി റാം, 128 ജിബി സ്റ്റോറേജ്
- 2510 എംഎഎച്ച് ബാറ്ററി
- 16 മെഗാപിക്സല്‍ റിയര്‍ ക്യാമറ
- 5 എംപി സെല്‍ഫി ക്യാമറ