മാധ്യമ വിചാരണ നടക്കുന്ന ഇക്കാലത്ത് ജഡ്ജിമാര്‍ വന്നിരുന്ന് നീതിയും നിയമവും നടപ്പാക്കുന്ന ചാനല്‍ ഷോകള്‍ സാധാരണ കാര്യമാണ്. ഓസ്ട്രേലിയയില്‍ ഒരു ടിവി ജഡ്ജ് മുന്‍പാകെ മകള്‍ക്കെതിരെ കുറ്റങ്ങള്‍ നിരത്താനെത്തിയ ഒരമ്മയ്ക്ക് പറയാനുണ്ടായിരുന്നത് കണ്ണീര്ക്കഥയായിരുന്നില്ല, മറിച്ച് തന്റെ ഒന്നരലക്ഷത്തോളം രൂപ (1600 പൗണ്ട്) വിലയുള്ള കട്ടില് മകള്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് ഇടെ ഒടിച്ചെന്ന പരാതിയായിരുന്നു.
ട്രയല്‍ ബൈ കൈല്‍ എന്ന ടിവി ഷോയില്‍ ജഡ്ജ് റിന്ഡറാണ് അമ്മയുടെയും മകളുടെയും വാദം കേട്ടത്. അമ്മ നിക്കോളിന് കട്ടില് നന്നാക്കാനുള്ള പണം കിട്ടണമെന്നതായിരുന്നു ആവശ്യം. പങ്കാളിക്കൊപ്പം ഒരാഴ്ചത്തേക്ക് പുറത്ത് പോയപ്പോഴാണ് മകള്‍ റിയാണോനിനെ വീട് നോക്കാന്‍ ഏല്‍പ്പിച്ചത്.
‘വീട്ടിലെ സ്പെയര്‍ റൂം ഉപയോഗിച്ചോളാന്‍ പറഞ്ഞിരുന്നു. നല്ല കട്ടിലൊക്കെ അവിടെ ഉണ്ടായിരുന്നു. പക്ഷെ യാത്ര കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ആകപ്പാടെ നശിപ്പിച്ചിരുന്നു. എന്റെ മുറിയിലെ കട്ടില് ഒടിഞ്ഞ നിലയിരുന്നു’, നിക്കോള്‍ പറഞ്ഞു.
കാമുകനൊപ്പം കിടക്ക പങ്കിട്ടപ്പോള്‍ പറ്റിപ്പോയതാണെന്ന് മകള്‍ റിയാനോണ്‍ സമ്മതിച്ചു. തനിക്കൊപ്പം മറ്റ് സുഹൃത്തുക്കളും വീട്ടിലെത്തിയതോടെയാണ് അമ്മയുടെ മുറി ഉപയോഗിച്ചത്. എന്തായാലും കട്ടില് മാറ്റാന്‍ അമ്മയ്ക്ക് പണം നല്‍കാനാണ് ടിവി ജഡ്ജ് റിയാനോണിനോട് ആവശ്യപ്പെട്ടത്.